വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു കിടിലന്‍ ആയുര്‍വ്വേദ ഷാമ്ബൂ ആണ് പേനിനെ വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് എപ്രകാരമാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. പേന്‍ നീക്കം ചെയ്യുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ ഷാമ്ബൂ ഉപയോഗിക്കാവുന്നതാണ്. വീട്ടില്‍ തന്നെ ചെയ്യുന്നതായത് കൊണ്ട് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുമില്ല. എങ്ങന ഈ കിടിലന്‍ ഷാമ്ബൂ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
ഉലുവ, നാരങ്ങനീര്
മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു ഉലുവയുടെ ഉപയോഗം. ഇത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും മികച്ചത് തന്നെയാണ്. ഉലുവയിലുള്ള ആന്റി ഫംഗല്‍ ഗുണങ്ങളാണ് മുടിക്ക് മുതല്‍ക്കൂട്ടാവുന്നത്. പേന്‍ പ്രതിരോധത്തിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ മിശ്രിതം ഉപയോഗിക്കാം. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്തതിന് ശേഷം അരച്ച് പേസ്റ്റ് പ രുവത്തിലാക്കി നാരങ്ങാനീരുമായി കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.
ആര്യവേപ്പും തുളസിയും
മുടിയുടെ പല പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ആര്യവേപ്പും തുളസിയും മികച്ചതാണ്. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെ പ്രതിസന്ധികളില്‍ നിന്ന് പ്രതിരോധിക്കുന്നതിനൊപ്പം തന്നെ പലപ്പോഴും പേന്‍ എന്ന ശത്രുവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിലുള്ള ആന്റിബാക്ടീരിയല്‍ ഗുണങ്ങളാണ് പേനിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത്. ഒരു പിടി വേപ്പിലയും തുളസിയിലയും വെള്ളത്തില്‍ തിളപ്പിച്ചെടുക്കുക. വെള്ളം പകുതിയാവുന്നത് വരെ തിളപ്പിച്ച് എടുക്കണം. ശേഷം ഇത് മുടിയില്‍ ഷാമ്ബൂ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാവുന്നതാണ്. ഇത് വഴി നിങ്ങള്‍ക്ക് പേനിനെ തുരത്താം. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതും നല്ലതാണ്.
സോപ്പിന്‍കായയും ഷിക്കാക്കായയും
പണ്ട് കാലം മുതല്‍ തന്നെ മുടി സംരക്ഷണത്തില്‍ സോപ്പിന്‍ കായയും ഷിക്കാക്കായയും ഉപയോഗിക്കുന്നു. മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. സോപ്പിന്‍കായയും ഷിക്കാക്കായും തുല്യ ഭാഗങ്ങളില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തതിന് ശേഷം ഇത് അടുത്ത ദിവസം രാവിലെ നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കുക. തിളപ്പിച്ച ശേഷം ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നല്ലൊരു പരിഹാരമാണ് പേന്‍ ഇല്ലാതാക്കുന്നതിന്.
നെല്ലിക്ക, വെളിച്ചെണ്ണ ഷാംപൂ
നെല്ലിക്ക വിറ്റാമിന്‍ സി കൊണ്ട് സമ്ബുഷ്ടമാണ് എന്ന് നമുക്കറിയാം. ഇത് ഉപയോഗിക്കുന്നത് വഴി മുടിയുടെ ആരോഗ്യം പലപ്പോഴും മെച്ചപ്പെടുന്നു എന്ന് മാത്രമല്ല തലയോട്ടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. പേന്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്ബോള്‍ നെല്ലിക്കയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നെല്ലിക്ക പൊടി വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് മുടിയില്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയണം. ഇത് മുടിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതോടൊപ്പം തന്നെ മുടിക്ക് നല്ല തിളക്കവും പേനിന് പരിഹാരവും കാണുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.