ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



നമ്മുടെ ആഗ്രഹങ്ങൾ....


നക്ഷത്രങ്ങളെ ഉന്നം വച്ചാല്‍ മാത്രമേ തൊട്ടടുത്ത കുന്ന് വരെയെങ്കിലും നിങ്ങളുടെ ബാണം പോകുകയുള്ളു. അയ്യോ, അത്രയും വലിയ ആഗ്രഹങ്ങള്‍ ഒന്നും പാടില്ല എന്നു വിചാരിച്ച്, വില്ല് താഴ്ത്തിക്കൊണ്ടേ പോയാല്‍ ബാണം നിങ്ങളുടെ പാദങ്ങളിലെ വിരലുകളെയായിരിക്കും മുറിപ്പെടുത്തുക.


പിന്നെ, എന്തിനാണു നിങ്ങള്‍ നിങ്ങളുടെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തുന്നത്? നിങ്ങളുടെ ആഗ്രഹങ്ങള്‍ വളര്‍ന്നു വലുതായിനില്‍ക്കട്ടെ.അത്യാഗ്രഹിയാവുക എന്നു  പറയുന്നില്ല. ആഗ്രഹങ്ങള്‍ വലുതായിരിക്കട്ടെ എന്നു മാത്രമേ  പറയുന്നുള്ളൂ.
രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക.


ഒരിക്കല്‍ ഒരാൾ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. തീവണ്ടി ഏതു സ്റ്റേഷനില്‍ നിന്നാലും അദ്ദേഹം താഴെയിറങ്ങി നില്‍ക്കും. തീവണ്ടി ഓടിത്തുടങ്ങുമ്പോള്‍ അദ്ദേഹം കയറും. ചെറിയ സ്റ്റേഷനെന്നോ വലിയ സ്റ്റേഷനെന്നോ ഒരു വ്യത്യാസവുമില്ല. രണ്ടു മിനിട്ടു നിന്നാലും മതി, അയാള്‍ ഇറങ്ങിക്കയറുമായിരുന്നു. മുന്‍വശത്തിരുന്ന സഹയാത്രികനു സസ്പെന്‍സ് സഹിക്കാനായില്ല. അയാള്‍ ചോദിച്ചു, "നിങ്ങളെ കണ്ടാല്‍ ക്ഷീണിതനായി തോന്നുന്നുവല്ലോ. നിങ്ങളുടെ കൂടെ വന്നവരാരെങ്കിലും കാണാതെ പോയോ? അല്ല വെള്ളമോ, പുസ്തകമോ മറ്റോ വാങ്ങേണ്ടതുണ്ടോ? എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ഇറങ്ങുകയും കയറുകയും ചെയ്യുന്നത്?"

അദ്ദേഹം പറഞ്ഞു : 'അങ്ങനെയൊന്നുമല്ല. അടുത്തിടെയാണ് എനിക്കു ബൈപാസ് സര്‍ജറി നടന്നത്. ദീര്‍ഘദൂര യാത്രകള്‍ പാടില്ല എന്ന് എന്‍റെ ഡോക്ടര്‍ ഉപദേശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാനീ ദീര്‍ഘദൂരയാത്രയെ ഹ്രസ്വദൂരയാത്രകളാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്."
എല്ലാറ്റിനും വേണ്ടി ആഗ്രഹിക്കുക എന്ന്  പറഞ്ഞു  എന്നു വിചാരിച്ച് ആ വാക്കുകളെ മാത്രം എടുത്തുകൊണ്ട് ആഗ്രഹിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ ഡോക്ടര്‍ പറഞ്ഞതു മനസ്സിലാക്കിയ ആ ട്രെയിൻ യാത്രക്കാരനെ പോലെ ആയിപ്പോകും.

അങ്ങനെയാണെങ്കില്‍ ഏതാണ് ആഗ്രഹം? ഏതാണ് അത്യാഗ്രഹം? ഒരാള്‍ക്ക് ആഗ്രഹം എന്നു തോന്നുന്നത് മറ്റൊരള്‍ക്ക് അത്യാഗ്രഹമാണെന്ന് തോന്നും. സ്വന്തമായി മോട്ടോര്‍സൈക്കിള്‍ വച്ചിട്ടുള്ള ഒരാള്‍ ഒരു കാറു വാങ്ങാന്‍ ആഗ്രഹിച്ചാല്‍ അത് ആഗ്രഹം മാത്രമാണ്. പക്ഷേ പ്ളാറ്റ് ഫോറത്തില്‍ കിടക്കുന്ന ഒരാള്‍ കാറുവാങ്ങണമെന്ന് ആഗ്രഹിച്ചാല്‍ അത് അത്യാഗ്രഹമാണെന്ന് നിര്‍വചിക്കാനേ സാധിക്കൂ. താരതമ്യപ്പെടുത്തി ദീര്‍ഘശ്വാസം വിടുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ പ്രശ്നം തീരുകയേയില്ല.


മുത്തശ്ശിമാര്‍ കഥ പറഞ്ഞുതരുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടോ രാജകുമാരന്‍ തന്നെ എതിര്‍ക്കുന്നവരെ ശക്തിയായി നേരിട്ടു ജയിച്ച് ഏഴു സാഗരങ്ങളും, ഏഴു പര്‍വ്വതങ്ങളും കടന്നു പിന്നെയും പല സാഹസിക പ്രവൃത്തികളും ചെയ്തു.. സുന്ദരിയായ രാജകുമാരിയെ തുറുങ്കില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവരും. പിന്നീട് അവര്‍ സുഖമായി ജീവിച്ചു,"എന്നു മുത്തശ്ശി കഥ ഉപസംഹരിക്കും. സന്തോഷമായിട്ടു ജീവിക്കാന്‍ തുടങ്ങിയാല്‍ പിന്നെ കാര്യങ്ങളൊക്കെ ​അവസാനിച്ചുവല്ലോ, പിന്നെ പോരാടേണ്ട കാര്യമില്ലല്ലോ.


എന്നാല്‍ എന്താണു സന്തോഷം?
വിവാഹം കഴിഞ്ഞാല്‍ സന്തോഷമായി എന്നു നിങ്ങള്‍ കരുതിയിരുന്നു. പിന്നെയോ കുഞ്ഞുങ്ങള്‍ ഉണ്ടായാലേ ജീവിതം പൂര്‍ണ്ണതയിലെത്തുകയുള്ളൂ, അതാണ് സന്തോഷം എന്നു നിങ്ങള്‍ വിചാരിച്ചു. എന്നാല്‍ ഇന്നോ, "ഇന്ന് എന്‍റെ മനസ്സിന്‍റെ സ്വസ്ഥത നശിക്കാന്‍ കാരണം കുഞ്ഞുങ്ങളാണ്" എന്നു മനസ്സു നൊന്തു വിലപിക്കുന്നു.
ഒരു കോടി രൂപ കിട്ടിയാല്‍ സന്തോഷം എന്നു നിങ്ങള്‍ പറയുന്നു. കിട്ടി എന്നു സങ്കല്‍പ്പിക്കുക. എന്നാല്‍ ആ ഒരു കോടി രൂപ കൊണ്ടു ജീവിതം സുഖമായി ജീവിക്കാന്‍ സമയമില്ലാതെ  അടുത്ത ബിസ്സിനസ്സിന്‍റെ വിജയത്തിനായി ടെന്‍ഷനോടുകൂടി  വീണ്ടും യാത്ര ചെയ്തു കൊണ്ടേ ഇരിക്കുന്നു...


മന്ത്രി പദവി ലഭിച്ചാല്‍ സന്തോഷം എന്നു നിങ്ങള്‍ പറയുന്നു. ലഭിച്ച ശേഷമോ? എപ്പോഴാണ് പദവി നഷ്ടപ്പെടുക, എപ്പോഴാണ് പോലീസ് വാറണ്ടോടുകൂടി വന്നു വാതിലില്‍ മുട്ടുക, എപ്പോഴാണ് ശത്രുവിന്‍റെ കൈയ്യിലെ അരിവാള്‍ വീശപ്പെടുക, എന്നു ഭയന്ന് ജീവന്‍ കൈയ്യില്‍ പിടിച്ചുകൊണ്ടു നിങ്ങള്‍ നടക്കുന്നു.
ധാരാളം സൗകര്യങ്ങള്‍ ലഭിക്കും എന്നു പറയപ്പെടുന്നു" എന്നു വിശ്വസിച്ചാണ് അയാൾ പട്ടാളത്തില്‍ ചേര്‍ന്നത്. അബദ്ധവശാല്‍ ചെറുതായ അളവിലുള്ള, അയാളുടെ കാലിനു പാകമാകാത്ത രണ്ടു ബൂട്സുകള്‍ അയാള്‍ക്കു ലഭിച്ചു. ദിവസേന ആ ബൂട്സുകളില്‍ കാലുകള്‍ തിരുകിക്കയറ്റുമ്പോള്‍ വിരലുകള്‍ ഒന്നിനു മുകളില്‍ ഒന്നായി കൂടിചേര്‍ന്നിരിക്കും. ദിവസം മുഴുവന്‍ ആ ചെറിയ ബൂട്സുകള്‍ ഉപയോഗിക്കുമ്പോള്‍ അയാളുടെ വിരലുകള്‍ വല്ലാതെ വേദനിക്കും. വേദന വരുമ്പോള്‍ അദ്ദേഹം മറ്റുള്ളവരെ ശപിച്ചുകൊണ്ടിരിക്കും.


"മേലധികാരികളോടു കാര്യം പറഞ്ഞാല്‍ അവര്‍ നിങ്ങളുടെ കാലുകളുടെ അളവനുസരിച്ചുള്ള ബൂട്സ് തരുമല്ലോ സ്നേഹിതാ, എന്തിനാണു നിങ്ങളിങ്ങനെ വിഷമിക്കുന്നത്?" എന്നു സഹപ്രവര്‍ത്തകര്‍ ചോദിച്ചു. അദ്ദേഹം ദേഷ്യത്തിലാണു മറുപടി പറഞ്ഞത്. "നീ  കാണുന്നില്ലേ, ദിവസേന എന്തെല്ലാം കടുത്ത പരിശീലനങ്ങള്‍ ആണ്...എല്ലുകളൊക്കെ നുറുങ്ങിപ്പോകുന്നത്രക്കു ജോലികള്‍! ഏതില്‍ നിന്നെങ്കിലും സന്തോഷം കിട്ടുന്നുണ്ടോ? രാത്രി ഈ ബൂട്സുകള്‍ അഴിച്ചുകളയുമ്പോള്‍, ഹാ എത്ര സന്തോഷമാണ് ലഭിക്കുന്നത് എന്നറിയാമോ? പട്ടാളത്തില്‍ ചേര്‍ന്നതിനുശേഷം എനിക്കു കിട്ടുന്ന ഈ ഒരേ ഒരു സന്തോഷത്തെയും നഷ്ടപ്പെടുത്തണമെന്നാണോ നീ പറയുന്നത്?"


നിങ്ങൾ നിങ്ങളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചു കൊണ്ടു പറയു, ഈ പട്ടാളക്കാരനെപ്പോലെ സന്തോഷത്തെ പണയം വച്ചുകൊണ്ട് 'എപ്പോഴാണു ബൂട്സ് ഊരിക്കളയാന്‍ പറ്റുക' എന്നു നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ? സന്തോഷമായിട്ടു ജീവിക്കണം എന്നതാണല്ലോ എല്ലാവരുടെയും ആഗ്രഹം. നിങ്ങള്‍ ചെയ്യുന്നതെന്തായാലും അതു നിങ്ങളുടെ സന്തോഷത്തിനു വേണ്ടിയാണ്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പണ്ടുള്ളവർ ഉപ്പിട്ട വെള്ളത്തിൽ കുളിക്കുന്നതിന്റെ രഹസ്യം; ഗുണങ്ങൾ കേട്ടാൽ നിങ്ങളും ഈ പാത പിന്തുടരും

നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് കുളി. ദിവസവും രണ്ട് നേരം കുളിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ പണ്ടുള്ളവർ ഉപ്പിട്ട വെള്ളത്തിൽ കുളിക്കാൻ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്തിനാണ് അവർ അങ്ങനെ പറയുന്നതെന്ന് അറിയാമോ?​ ചെറുചൂടു വെള്ളത്തിൽ ഉപ്പിട്ട് കുളിക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നു. സമ്മർദ്ദം ഇല്ലാതാക്കുന്നത് മുതൽ ശരീര വേദന കുറയ്ക്കാനും ചർമ്മത്തെ മിനുസമുള്ളതാക്കാനും ഇത് സഹായിക്കുന്നു. ദിവസവും വെെകുന്നേരം ചെറുചൂടുവെള്ളത്തിൽ അൽപം ഉപ്പിട്ട് കുളിക്കുക. ദിവസവും ഇത്തരത്തിൽ കുളിക്കുന്നതിലൂടെ എപ്സം സാൾട്ടിലുള്ള മഗ്നീഷ്യം ചർമ്മത്തിൽ ആഗിരണം ചെയ്യുകയും പേശി വേദന ലഘൂകരിക്കുകയും ചെയ്യുന്നു. ഉപ്പിട്ട വെള്ളത്തിലെ കുളി കുട്ടികളും മുതിര്‍ന്നവരുമടക്കം ആര്‍ക്കും പരീക്ഷിയ്ക്കാവുന്ന ഒന്നാണ്. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല, പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. കുളിയ്ക്കുന്ന വെള്ളത്തില്‍ ഒരല്‍പം ഉപ്പ് ചേര്‍ക്കുന്നത് നല്‍കുന്ന ആരോഗ്യ, സൗന്ദര്യ പരമായ ഗുണങ്ങള്‍ ഏറെയാണ്. ഉപ്പ് വെള്ളത്തിലെ കുളിയിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പി...

15 മിനിറ്റ്...മനുഷ്യനെ കഴുകിയുണക്കി തരും; പുതിയ വാഷിങ് മെഷീന്‍ അവതരിപ്പിച്ച്‌ ജപ്പാന്‍

ഏതാനും വെറും 15 മിനിറ്റ് സമയം മതി. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മനുഷ്യനെ കഴുകിയുണക്കും ഈ വാഷിങ് മെഷീന്‍. ജപ്പാനാണ് ഏറ്റവും പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. ജാപ്പനീസ് കമ്ബനിയായ 'സയന്‍സ് കമ്ബനി'യാണ് ഉപകരണം അവതരിപ്പിച്ചത്. മിറായ് നിങ്കേന്‍ സെന്റകുകി എന്നാണ് ഈ വാഷിങ്‌മെഷീന്‍ അറിയപ്പെടുന്നത്. സ്പായ്ക്ക് സമാനമായ അനുഭവമാണ് ഇതിലൂടെ ലഭിക്കുന്നത്.  മനുഷ്യനെ വൃത്തിയാക്കാനായി വാട്ടര്‍ജെറ്റുകളും മൈക്രോസ്‌കോപിക് എയര്‍ ബബിളുകളുമാണ് ഉപയോഗിക്കുന്നത്. ഉപയോക്താവിന്റെ ശരീരപ്രകൃതിയ്ക്ക് അനുസരിച്ച്‌ നിര്‍മിത ബുദ്ധി വാഷ് സൈക്കിള്‍ പുനഃക്രമീകരിക്കുന്നു. ആദ്യം പകുതിയോളം ചൂടുവെള്ളം നിറച്ച സുതാര്യമായ മെഷീനിലേക്ക് കയറണം. അപ്പോള്‍ ഹൈസ്പീഡ് വട്ടര്‍ ജെറ്റുകള്‍ മൈക്രോസ്‌കോപിക് ബബിളുകള്‍ പുറപ്പെടുവിക്കും. ഇത് ശരീരത്തില്‍ തട്ടുമ്ബോള്‍ അഴുക്കുകള്‍ കഴുകിക്കളയുന്നു. വെള്ളത്തിന്റെ ചൂടും മര്‍ദവും നിയന്ത്രിക്കുന്നത് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ്. കുളിക്കിടെ റിലാക്‌സാകാന്‍ ശാന്തമായ ദൃശ്യങ്ങളും കാണിക്കും. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഒസാക എക്‌സ്‌പോയിലാവും യന്ത്രം പുറത്തിറ...

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം

ഗ്യാസ് സ്റ്റൗ ശരിയായി കത്തുന്നില്ലേ? വളരെ എളുപ്പത്തിൽ പരിഹരിക്കാം  തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ ശരിയായ വിധത്തിൽ കത്തുന്നില്ലെങ്കിൽ സമയത്ത് ഭക്ഷണം ഉണ്ടാക്കാൻ കഴിയില്ലെന്ന് മാത്രമല്ല അനാവശ്യമായി ഗ്യാസ് പാഴായെന്നും വരാം. ജോലിത്തിരക്കുകൾക്കിടെ ഇവ നന്നാക്കാനായി പുറത്തു കൊടുക്കാൻ സമയം കണ്ടെത്തേണ്ടി വരുന്നതാണ് മറ്റൊരു പ്രശ്നം. സ്റ്റൗവിൽ നിന്നും തീ വരുന്നില്ലെങ്കിൽ ഗ്യാസ് തീരാറായതാണെന്ന് ഉറപ്പിക്കുന്നതിനു മുൻപ് ഇത് സ്റ്റൗവിന്റെ പ്രശ്നമാണോ എന്ന് പരിശോധിക്കുക. പലപ്പോഴും വീട്ടിൽ വച്ച് തന്നെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മൂലമാവാം സ്റ്റൗ ശരിയായ വിധത്തിൽ കത്താത്തത് . ബർണർ ക്യാപ്പ് ശരിയായ വിധത്തിൽ ഘടിപ്പിക്കാത്തത് ആവാം ഒരു പ്രശ്നം. അകത്തെ ഭാഗങ്ങൾ സംരക്ഷിക്കുക എന്നതിന് പുറമേ ഗ്യാസ് കൃത്യമായി വ്യാപിക്കുന്നതിനും ബർണർ ക്യാപ്പാണ് സഹായിക്കുന്നത്. വൃത്തിയാക്കാനായി ഊരിയെടുത്ത ശേഷം ഇത് ശരിയായ വിധത്തിലല്ല ഘടിപ്പിച്ചിട്ടുള്ളതെങ്കിൽ ഗ്യാസ് കൃത്യമായി വ്യാപിച്ചില്ലെന്നു വരാം. ഇതു മൂലം സ്റ്റൗവിൽ തീ കുറഞ്ഞ അളവിൽ കത്തുകയും ചെയ്യും. അതിനാൽ തീ കുറയുന്നതായി തോന്നിയാൽ ബർണർ ക്യാ...

ഭിക്ഷയെടുത്ത് കോടീശ്വര പട്ടികയില്‍ ഇടംപിടിച്ച ഭാരത് ജെയിൻ; ആസ്തി കേട്ടാല്‍ ഞെട്ടും; ഭിക്ഷാടനത്തിലൂടെ മറിയുന്നത് 1.5 ലക്ഷം കോടി

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മുന്നേറുന്നതിനിടയില്‍ ഒരു സന്തോഷ വാർത്ത. രാജ്യത്തെ ഒരു പിച്ചക്കാരനും കോടീശ്വര പട്ടികയിലെത്തിയിട്ടുണ്ട്. 40 വർഷമായി മുംബൈയില്‍ ഭിക്ഷയെടുക്കുന്ന ഭരത് ജെയിനെന്ന വ്യക്തിക്ക് ഏഴരക്കോടിയുടെ സ്വത്തുണ്ടെന്നാണ് വിവരം. ഭിക്ഷാടനത്തിലൂടെ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഭാരത് ജെയിൻ എന്ന മുംബൈ സ്വദേശി. ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ എന്ന വിശേഷണത്തിന് ഉടമയാണിയാള്‍. മുംബൈയിലെ തിരക്കേറിയ തെരുവുകളുടെ ഹൃദയഭാഗമായ, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൻ്റെയും ആസാദ് മൈതാനത്തിൻ്റെയും ഇടയില്‍ വർഷങ്ങളായി ഭിക്ഷയെടുത്ത് ജീവിക്കുകയാണ് ഭാരത് ജെയിൻ. ഇന്ന് ഇയാള്‍ക്ക് 7.5 കോടി രൂപയുടെ ആസ്തി ഉള്ളതായിട്ടാണ് റിപ്പോർട്ടുകള്‍. ഭിക്ഷാടനമാണ് ജെയിനിൻ്റെ ഏക വരുമാനമാർഗം. ഇടവേളകളില്ലാതെ ദിവസം 10 മുതല്‍ 12 മണിക്കൂർ വരെ ഇയാള്‍ ഭിക്ഷയെടുക്കും. ജോലി ചെയ്യുന്ന സ്ഥലത്തെ തിരക്കും ആളുകളുടെ ദയവും അനുസരിച്ച്‌ ദിവസവും ശരാശരി 2,000 രൂപമുതല്‍ 2,500 വരെ സമ്ബാദിക്കാനാകും. 60,000 രൂപ മുതല്‍ 75,000 രൂപ വരെയാണ് പ്രതിമാസ വരുമാനം.  സർക്കാർ, സ്വകാര്യ കമ്...

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവിടെ വൈദ്യുതി ലാഭിക്കാൻ സാധിക്കും.

വസ്ത്രം അലക്കി ഇസ്തിരിയിടുക എന്നത് മിക്ക സാധാരണക്കാരുടെയും ദിനചര്യകളില്‍ പെട്ടതാണ്. വൈദ്യുതി ബില്‍ ഷോക്ക് ട്രീറ്റ്‌മെന്റാകുന്ന ഈ കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവിടെ വൈദ്യുതി ലാഭിക്കാൻ സാധിക്കും. വാഷിങ് മെഷീൻ ഉപയോഗിക്കുമ്ബോള്‍   ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  പലതരം വാഷിങ് മെഷീൻ കമ്ബോളത്തില്‍ ലഭ്യമാണ്. മാനുവല്‍, സെമി ഓട്ടമാറ്റിക് വാഷിങ് മെഷീനുകളില്‍ കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകള്‍ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികള്‍ വാരി ഇടണം. ഓട്ടമാറ്റിക് വാഷിങ് മെഷീനുകളില്‍ എല്ലാ പ്രവൃത്തിയും ഒന്നിച്ചു ചെയ്യാം. ഓട്ടമാറ്റിക് മെഷീനുകള്‍ രണ്ടു തരത്തിലുണ്ട്. ∙മുകളില്‍ നിന്ന് നിറയ്ക്കുന്നത് (ടോപ് ലോഡിങ്) ∙മുന്നില്‍ നിന്ന് നിറയ്ക്കുന്നത് (ഫ്രണ്ട് ലോഡിങ്) ടോപ് ലോഡിങ് മെഷീനുകളെ അപേക്ഷിച്ച്‌ ഫ്രണ്ട് ലോഡിങ് മെഷീനുകള്‍ക്ക് കുറച്ചു വെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളൂ. ഫ്രണ്ട് ലോഡിങ് മെഷീനും ടോപ് ലോഡിങ് മെഷീനും പ്രത്യേകം ഡിറ്റർജന്റുകളാണ് ഉപയോഗിക്കുന്നത്. വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ് മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്നു...

നടത്തം അത്ര നിസാരമല്ല; നടക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ കൂടി കരുതണം

ദിവസവും രാവിലെ എഴുന്നേറ്റ് നടക്കുന്നത് ദിനചര്യയുടെ ഭാഗമാക്കിയവരാണ് പലരും. നടത്തത്തിന് പ്രത്യേക തയ്യാറെടുപ്പുകളൊന്നും വേണ്ടെന്നത് തന്നെയാണ് നടക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. അമേരിക്കയിലെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കേന്ദ്രം പറയുന്നതനുസരിച്ച്‌ മുതിര്‍ന്നൊരാള്‍ ആഴ്ചയിലൊരിക്കല്‍ 150 മിനുറ്റെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടണം. ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് നടന്നാല്‍ ഈ ലക്ഷ്യത്തിലേക്ക് എത്താവുന്നതേയുള്ളു. എന്നാല്‍ നടത്തമല്ലേ, അതിന് വലിയ ശ്രദ്ധ നല്‍കേണ്ടതില്ലെന്ന് കരുതിയാല്‍ പണി പാളും. ആളുകള്‍ നടക്കുമ്ബോള്‍ ശ്രദ്ധിക്കാത്ത പ്രധാനപ്പെട്ട ചില തെറ്റുകളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. നടക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ നോക്കുകയോ, വീഡിയോകള്‍ കാണുകയോ ചെയ്യുന്നതിലൂടെ ചുറ്റുപാടുകളെ കുറിച്ച്‌ ശ്രദ്ധയില്ലാത്തവരായി നിങ്ങള്‍ മാറും. ഇത് അപകടമുണ്ടാക്കാനിടയാകും. നടത്തത്തിനിടയില്‍ മൊബൈലുകള്‍ നോക്കുന്നത് ബാലന്‍സ് തെറ്റാന്‍ കാരണമാകുകയും നടത്തത്തിന്റെ രീതി വരെ വ്യത്യസ്തമാകാനിടയാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നടത്തത്തിനിടയില്‍ ഫോണ്‍ മാറ്റി വെക്കാന്‍ ശ്രമിക്കുക. തെറ്റായ ചെ...

തിരൂരില്‍ കുരങ്ങന്‍ യുവാവിന്റെ ഫോണ്‍ തട്ടിയെടുത്ത് കോള്‍ അറ്റന്‍ഡ് ചെയ്തു; മണിക്കൂറുകള്‍ക്കു ശേഷം ഫോണ്‍ തിരികെ ലഭിച്ചു

സാധാരണ കുരങ്ങുകള് മനുഷ്യരെ കാണുമ്ബോള് കൈകളില് എന്തെങ്കിലും ഉണ്ടെങ്കില് അത് കൊണ്ടുപോകുന്നതും ഭക്ഷണം തട്ടിപ്പറിച്ചു കൊണ്ടുപോകുന്നതുമൊക്കെ നമ്മള് കാണുന്നതാണ്. കുരങ്ങന് ഇപ്പോള് വേണ്ടത് ഇതൊന്നുമല്ല. നമ്മുടെ കൈയിലെ മൊബൈല് ഫോണും വേണം ഇവര്ക്ക്. ഇത്തരത്തിലുളള രസകരവും ആശ്ചര്യവും നിറഞ്ഞ ഒരു കാഴ്ചയാണ് തിരൂരില് കുറച്ചു ദിവസങ്ങള്ക്ക് മുമ്ബ് സംഭവിച്ചത്. മലപ്പുറം തിരൂരില് ഒരു കുരങ്ങന് യുവാവിന്റെ മൊബൈല് ഫോണ് അടിച്ചുമാറ്റുകയായിരുന്നു. തിരൂരിലെ സംഗമം റസിഡന്ന്സിയുടെ മുകള് നിലയില് അലൂമിനിയം ഫാബ്രിക്കേഷന് ജോലിക്ക് വന്ന ആളുടെ മൊബൈല് ഫോണാണ് കുരങ്ങന് എടുത്തോണ്ട് പോയത്.   ഷീറ്റിനു മുകളില് ഫോണ്വച്ച്‌ ജോലി ചെയ്യുകയായിരുന്നു യുവാവ്. നിമിഷനേരം കൊണ്ട് ഫോണ് കൈക്കലാക്കിയ കുരങ്ങന് ഫോണുമായി തെങ്ങിലേക്ക് കയറിപ്പോയി. ഇതോടെ കുരങ്ങനില് നിന്നു ഫോണ് തിരിച്ചുപിടിക്കാനായി നാട്ടുകാരും ഒപ്പം ചേര്ന്നു. ഇതോടെ ബഹളവും ആളുകളുടെ കല്ലേറുമായി. പൊറുതിമുട്ടിയ കുരങ്ങന് ഫോണുമായി കവുങ്ങിലേക്ക് കയറിപ്പോയി. അപ്പോഴാണ് ഫോണിലേക്ക് ഒരു കോള് വരുന്നത്. എന്നാല് ഈ ശബ്ദം കേള്ക്കുന്നതോടെ ഫോണ് താഴെയിടുമെന്ന് എല്ലാവര...

ചേന നമ്മുടെ ആഹാരരീതിയില്‍ നിന്ന് ഒരിക്കലും ഒഴിവാക്കപ്പെടാനാവാത്ത ഒരു ഭക്ഷണപദാര്‍ത്ഥമാണ്

ഒരില മാത്രമുള്ള കിഴങ്ങുവർഗ്ഗത്തിൽ ഉൾപ്പെട്ട ചേന നമ്മുടെ ആഹാരരീതിയിൽ നിന്ന് ഒരിക്കലും ഒഴിവാക്കപ്പെടാത്ത ഒരു ഭക്ഷണപദാർഥമാണ്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ചേന കൃഷി ചെയ്തു വരുന്നുണ്ട്.നല്ല നീർവാർച്ചയുള്ള മണ്ണാണ് ഈ കൃഷിക്ക് ഏറെ യോജിച്ചത്. ആസത്മ,വയറിളക്കം, അർശസ് മറ്റ് ഉദരരോഗങ്ങൾക്ക് ഒരു പ്രതിവിധിയായി കണക്കാക്കുന്നു. കുംഭത്തിൽ ചേന നട്ടാൽ കുടത്തോളം വരും എന്നാണ് വിശ്വാസം. ചെന്നൈയിൽ മികച്ച വിളവ് തരുന്ന ഇനങ്ങളാണ് ഗജേന്ദ്ര, ശ്രീ പത്മ, ശ്രീ ആതിര തുടങ്ങിയവ. ചീത്ത കൊളസ്‌ട്രോള് ഉള്ളവരിൽ ചേന കഴിയുന്നത് എൽഡിഎൽ കൊളസ്‌ട്രോള് കുറയ്ക്കാൻ വേണ്ടിയാണ്. ഒരു പരിധി വരെ എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ അഥവാ നല്ല കൊളസ്‌ട്രോൾ കൂട്ടാനും ഇത് നല്ലതാണ്. ഇതു പോലെ തന്നെ ഗ്യാസ്ട്രൈറ്റിസ് പ്രശ്നങ്ങൾക്ക് ഇതേറെ നല്ലതാണ്.മറ്റൊരു ഗുണമാണ് രക്തസമ്മർദ്ദം കുറയ്ക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കാമെനൻ ആണ് ഇതിനു സഹായിക്കുന്നത്. സദ്യവട്ടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചെന്നയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നിൽക്കുന്നതിനാൽ എരിശ്ശേരി, കാളൻ, തോരൻ, മ...

മുട്ട പുഴുങ്ങിയ വെള്ളം ഇനി മുറ്റത്തേയ്ക്ക് ഒഴിക്കല്ലേ; ഇതുകൊണ്ട് ഉണ്ട് നൂറ് പ്രയോജനങ്ങള്‍

മുട്ടയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച്‌ എല്ലാവർക്കും അറിയാം. എല്ലാദിവസവും മുട്ട കഴിക്കുന്നത് നമ്മെ പല ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും അകറ്റിനിർത്തും. മുട്ട പുഴുങ്ങി കഴിക്കുകയാണ് ശരീരത്തിന് ഏറ്റവും നല്ലത് എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ പുഴുങ്ങിയ മുട്ടയ്ക്ക് മാത്രമല്ല മുട്ടയുടെ തോടിനും മുട്ട പുഴുങ്ങിയ വെള്ളത്തിനും ചില ഗുണങ്ങള്‍ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം. ഈ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം ക്ലിക്ക് ചെയ്യുക മിക്കവാറും വീടുകളില്‍ അടുക്കളയോട് ചേർന്ന് തന്നെ പച്ചക്കറി തോട്ടം ഉണ്ടാകും. ഈ പച്ചറികള്‍ക്ക് പ്രയോഗിക്കാവുന്ന ഏറ്റവും മികച്ച വളമാണ് മുട്ട പുഴുങ്ങിയ വെള്ളം. മുട്ട പുഴുങ്ങിയ ശേഷമുള്ള വെള്ളം നന്നായി തണുക്കാൻ വയ്ക്കുക. ഇതിന് ശേഷം ഇത് ചെടികളുടെ താഴെ ഒഴിച്ച്‌ കൊടുക്കാം. എത്ര മുരടിച്ച്‌ നില്‍ക്കുന്ന ചെടിയാണെങ്കിലും വേഗത്തില്‍ വളരും. മാത്രവുമല്ല നല്ല കായ്ഫലവും ലഭിക്കും. മുട്ട പുഴുങ്ങിയ വെള്ളം പോലെ തന്നെ മുട്ടയുടെ തോട് പൊടിച്ച്‌ ചെടികളുടെ ചുവട്ടിലായി ഇട്ട് കൊടുക്കാം. ഇതും ചെടി നന്നായി വളരാൻ സഹായിക്കുന്നു. മിക്‌സിയുടെ ജാറിന്റെ മൂർച്ച കൂട്ടാൻ മുട്ടയുടെ തോട...

കലണ്ടര്‍ വര്‍ഷം അവസാനിക്കുമ്ബോള്‍ ഉപഭോക്താക്കളെ വശീകരിക്കാന്‍ കാര്‍ ഡീലര്‍ഷിപ്പുകള്‍ ആകര്‍ഷകമായ ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു: ഇപ്പോൾ വണ്ടിയെടുക്കുന്നത് ഗുണകരമാണോ ?

തങ്ങളുടെ യാർഡുകളിൽ ശേഷിക്കുന്ന വാഹനങ്ങൾ വിറ്റ് 'കടകാലിയാക്കാൻ' ആണ് ഡീലർമാർ. പുതിയ മോഡലുകൾക്ക് ഇടം നൽകുന്നതിന് നിലവിലുള്ള ഇൻവെൻ്ററി ക്ലിയർ ചെയ്യേണ്ടതിനാൽ വിവിധ കാർ മോഡലുകൾ വാങ്ങാൻ കഴിയും. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസുകൾ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ, ലോയൽ റിവാർഡുകൾ, സ്‌ക്രാപ്പേജ് ബെനഫിറ്റുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആയിരങ്ങളല്ല ചില കാറുകൾക്ക് ലക്ഷങ്ങൾ വരെ കിഴിവുകൾ ലഭിക്കും. ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി മഹീന്ദ്ര, ഫോക്‌സ് വാഗൺ, ജീപ്പ് തുടങ്ങിയ കമ്പനികളുടെ തിരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്ക് ലക്ഷങ്ങളുടെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കിഴിവുകൾനിമിത്തംക്ക് വലിയൊരു തുക പോക്കറ്റിലാക്കാൻ എന്നാൽ ചില ഇയർ എൻഡ് ഓഫറിൽ കാർ വാങ്ങുമ്പോൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടെന്ന കാര്യം നിങ്ങൾ വിസ്മരിക്കരുത്. വണ്ടിക്കമ്ബനികളും ഡീലർമാരും കുറഞ്ഞ വിലയിൽ കാറുകൾ വിറ്റഴിക്കാനുള്ള കാരണം മോഡലിൻ്റെ വർഷം മാറുന്നതാണ്. ഇത് കാലക്രമേണ വാഹനത്തിൻ്റെ മൂല്യത്തെ ബാധിക്കും. ഒക്ടോബർ മുതൽ ഡിസംബർ വരെ നിർമ്മിക്കുന്ന കാറുകളുടെ മോഡൽ ഇയർ ഷിഫ്റ്റ് കാരണം ജനുവരിയിൽ സാങ്കേതികമായി ഒരു വർഷം പഴക്കമു...