തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയില്‍ ട്രെയിനുകളുടെയും നമ്ബറിലും സമയത്തിലുമുള്ള മാറ്റം ഇന്ന് പ്രാബല്യത്തില്‍ വരും. വഞ്ചിനാട്, വേണാട് എക്‌സ്‌പ്രസുകളുടെ സമയത്തിലും മാറ്റമുണ്ട്. നിരവധി ട്രെയിനുകളുടെ പുറപ്പെടല്‍ സമയത്തില്‍ കാര്യമായ മാറ്റം ഉണ്ട്. ചിലത് നിലവിലുള്ളതിനേക്കാള്‍ നേരത്തെയും മറ്റുചിലത് വൈകിയുമാണ് പുറപ്പെടുക. ● പുനലൂർ-നാഗർകോവില്‍ അണ്‍റിസർവ്‌ഡ് എക്‌സ്‌പ്രസിന്റെ നമ്ബർ മാറ്റി. 56705 ആണ് പുതിയ നമ്ബർ. പകല്‍ 11.35ന് പകരം 11.40 നായിരിക്കും ട്രെയിൻ പുറപ്പെടുക ● എറണാകുളം ജങ്‌ഷൻ-കൊല്ലം അണ്‍റിസർവ്‌ഡ് എക്‌സ്‌പ്രസിന്റെയും പുതിയ നമ്ബർ 66304 (പഴയ നമ്ബർ 06769). കൊല്ലത്ത് അഞ്ചുമിനിറ്റ് നേരത്തെ ട്രെയിൻ എത്തും. പുതിയ സമയം വൈകീട്ട് 5.15 ● നാഗർകോവില്‍ -കൊച്ചുവേളി അണ്‍റിസർവ്‌ഡ് എക്‌സ്‌പ്രസിന്റെ പുതിയ നമ്ബർ. 56305. ട്രെയിൻ നാഗർകോവില്‍നിന്ന് രാവിലെ 8.10ന് (പഴയ സമയം 8.05) പുറപ്പെട്ട് കൊച്ചുവേളിയില്‍ 10.40 (പഴയ സമയം 1-0.25) നായിരിക്കും എത്തുക. ● കൊച്ചുവേളി-നാഗർകോവില്‍ പാസഞ്ചറിന്റെ പുതിയ നമ്ബർ 56310. പകല്‍ 1.40 ന് പകരം ട്രെയിൻ കൊച്ചുവേളിയില്‍നിന്ന് 1.25 ന് പ...