വെറും 999 രൂപയ്ക്ക് 3 മാസത്തേക്ക് 25 എംബിപിഎസ് പ്ലാൻ തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി ബിഎസ്‌എൻഎല്‍ അറിയിച്ചു. ഈ പ്ലാനിലൂടെ ബിഎസ്‌എൻഎല്‍ വരിക്കാർക്ക് നിസാര തുകയ്ക്ക് മാസം 1200GB ഡാറ്റ ലഭിക്കും. എതിരാളികളുമായുള്ള മത്സരത്തില്‍ മുന്നേറാൻ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകള്‍ ബിഎസ്‌എൻഎല്ലിനെ സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ഇന്ത്യയില്‍ എല്ലായിടത്തും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്‌എൻഎല്ലിന്റെ ഭാരത് ഫൈബർ കണക്ഷനുകള്‍ ലഭ്യമാണ്.
മൊബൈല്‍ സേവനങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും പല സ്ഥലങ്ങളിലും ബിഎസ്‌എൻഎല്‍ അല്‍പ്പം പിന്നില്‍ ആയിരിക്കാം. എന്നാല്‍ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനില്‍ ബിഎസ്‌എൻഎല്‍ സേവനങ്ങളെപ്പറ്റി ഉപയോക്താക്കള്‍ക്ക് കാര്യമായ പരാതികള്‍ ഇല്ല. മികച്ച വേഗതയും മികച്ച പ്ലാനുകളും ബിഎസ്‌എൻഎല്‍ നല്‍കുന്നുണ്ട്. ഇന്ത്യയിലെ ബ്രോഡ്ബാൻഡ് സേവന ദാതാക്കളില്‍ മൂന്നാം സ്ഥാനത്താണ് ബിഎസ്‌എൻഎല്‍ ഉള്ളത്.
ഇപ്പോള്‍ ബിഎസ്‌എൻഎല്‍ പറഞ്ഞ മൂന്ന് മാസത്തേക്ക് 999 രൂപയുടെ പ്ലാൻ ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലും ലഭമല്ല, എന്നാല്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ലഭ്യമാണ്. 999 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ 1800-4444 എന്ന നമ്ബറില്‍ WhatsApp-ല്‍ ഹായ് എന്ന് മെസേജ് ചെയ്യണം.
മൂന്ന് മാസത്തേക്ക് 999 രൂപ എന്ന് പറയുമ്ബോള്‍ ഈ ഓഫറിലൂടെ, അടിസ്ഥാനപരമായി പ്രതിമാസം 333 രൂപയ്ക്ക് ബിഎസ്‌എൻഎല്‍ വരിക്കാർക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭിക്കുന്നു, അതേസമയം അന്തിമ ബില്‍ വരുമ്ബോള്‍ വിലയില്‍ അധിക നികുതികള്‍ (ജിഎസ്ടി ) കൂടി നല്‍കേണ്ടി വന്നേക്കാം എന്നകാര്യം ശ്രദ്ധിക്കണം.
999 രൂപയുടെ ഓഫർ പ്രകാരം 25 എംബിപിഎസ് വേഗതയില്‍ മാസം 1200GB ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. മറ്റൊരു നേട്ടം എന്തെന്നാല്‍ ബിഎസ്‌എൻഎല്‍ ഉപഭോക്താക്കള്‍ക്കായി നേരത്തെ തന്നെ സൗജന്യ ഇൻസ്റ്റാളേഷൻ നല്‍കിവരുന്നുണ്ട്. കോപ്പർ കേബിള്‍ കണക്ഷനായാലും ഫൈബർ കേബിള്‍ കണക്ഷനായാലും ഉപയോക്താക്കള്‍ക്ക് സൗജന്യ ഇൻസ്റ്റാളേഷൻ ലഭിക്കും.
കൂടുതല്‍ വേഗതയില്‍ കൂടുതല്‍ ഡാറ്റ സഹിതമുള്ള ബ്രോഡ്ബാൻഡ് പ്ലാൻ ആണ് വേണ്ടത് എങ്കില്‍ ഉപയോക്താക്കള്‍ക്ക് ബിഎസ്‌എൻഎല്‍ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അവിടെ വിവിധ നിരക്കുകളില്‍ വിവിധ വേഗതയിലുള്ള പ്ലാനുകള്‍ കാണാം. ഒടിടി സബ്സ്ക്രിപ്ഷനുകള്‍ സഹിതം എത്തുന്ന മികച്ച നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകളും അക്കൂട്ടത്തില്‍ ഉണ്ട്.
ഗ്രാമങ്ങള്‍ക്കായുള്ള ബിഎസ്‌എൻഎല്‍ ബ്രോഡ്ബാൻഡ് പ്ലാൻ പ്രതിമാസം വെറും 249 രൂപ വിലയില്‍ എത്തുന്നു. 50 എംബിപിഎസ് വേഗതയുള്ള പ്ലാനാണ് വേണ്ടത് എങ്കില്‍ പ്രതിമാസം 449 രൂപ നിരക്കില്‍ വരുന്ന പ്ലാൻ പരിഗണിക്കാവുന്നതാണ്. ഇതില്‍ 3300GB ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങ് സഹിതമുള്ള ആനുകൂല്യങ്ങളും ലഭ്യമാകും.
449 രൂപയ്ക്ക് പകരം 499 രൂപ മുടക്കാൻ തയാറാണ് എങ്കില്‍ പ്രതിമാസം 60 Mbps വേഗതയില്‍ 3300GB ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ആസ്വദിക്കാൻ സാധിക്കും, ഫൈബർ ബേസിക് എന്നാണ് ഈ ബിഎസ്‌എൻഎല്‍ പ്ലാനിന്റെ പേര്. ഇത് കൂടാതെ ഫൈബർ ബേസിക് പ്ലസ് (100 Mbps, 4000GB), ഫൈബർ ബേസിക് ഒടിടി (75 Mbps, 4000GB), ഫൈബർ ബേസിക് സൂപ്പർ (125 Mbps, 4000GB) തുടങ്ങിയ നിരവധി പ്ലാനുകളും ബിഎസ്‌എൻഎല്ലിന്റെ പക്കലുണ്ട്.