ചായ കുടിക്കാനും സമയമുണ്ട്, ഇല്ലെങ്കില്‍ പണി കിട്ടും; ഇങ്ങനെയാണ് കുടിക്കുന്നതെങ്കില്‍ രോഗം പിന്നാലെ വരും
ചിലർക്ക് കട്ടൻ ചായ ആയിരിക്കാം ഇഷ്ടം. മറ്റുചിലർക്ക് ഗ്രീൻ ടീയോടായിരിക്കാം പ്രിയം. പാല്‍ ഒഴിച്ച് കടുപ്പത്തിലുള്ള ചായ ഇഷ്ടപ്പെടുന്നവരുമുണ്ട്.
ചായ കുടിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഗ്രീൻ ടീ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഹെർബല്‍ ടീ പ്രതിരോധശേഷി മെച്ചപ്പെടുത്താനും പനി, അണുബാധ എന്നിവയ്‌ക്കെതിരെ പോരാടാനും സഹായിക്കുന്നു. ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും അമിതമായാല്‍ അമൃതും വിഷം എന്നുപറയുന്നത് ചായയുടെ കാര്യത്തിലും ശരിയാണ്.
അമിതമായി ചായ കുടിക്കുന്നത് പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുകയും ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും. ഏതൊക്കെ സമയങ്ങളില്‍ ചായ കുടിക്കണമെന്നതും പ്രധാനമാണ്.
വെറും വയറ്റില്‍ കടുപ്പമുള്ള ചായ കുടിക്കുന്നത് നല്ലതല്ല. അല്ലെങ്കില്‍ കടുപ്പം കുറച്ച്, പാലൊഴിച്ച് കുടിക്കുക. അസിഡിറ്റിക്ക് കാരണമാകുന്ന ടാനിൻ ചായയില്‍ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി ഉള്ളവരാണെങ്കില്‍ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.
ചായയില്‍ കഫീൻ അടങ്ങിയിട്ടുണ്ടെന്ന് പലർക്കും അറിയില്ല. എന്നാല്‍ ചായയുടെ രൂപത്തില്‍ വ്യത്യാസം വരുമ്ബോള്‍ കഫീന്റെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു. കട്ടൻ ചായയെ അപേക്ഷിച്ച് ഗ്രീൻ ടീയില്‍ കഫീൻ കുറവാണെന്നാണ് പറയപ്പെടുന്നത്.
ദിവസം രണ്ട് അല്ലെങ്കില്‍ പരമാവധി മൂന്ന് കപ്പ് ചായമാത്രമേ കുടിക്കാവൂ. ഉറങ്ങുന്നതിന് തൊട്ടുമുമ്ബ് ചായ കുടിക്കുന്നത് ഒഴിവാക്കുക. ചായ അധികം നേരം തിളപ്പിക്കരുത്. ഇത് ചായയുടെ ഗുണം കുറയ്ക്കും. ഒരുപാട് പാലും പഞ്ചസാരയും ചേർക്കരുത്. പാലും പഞ്ചസാരയും ചേർക്കാത്തതിലാണ് ചായയുടെ യഥാർത്ഥ സത്ത് വരുന്നത്.
രാത്രി ചായ കുടിക്കണമെന്ന് നിർബന്ധമുള്ളയാളാണെങ്കില്‍ 8:30ഓടെ കുടിക്കുന്നതാണ് ഏറ്റവും നല്ല സമയം. കാരണം നമ്മുടെ ദഹനം ഏറ്റവും ശക്തമാകുന്ന സമയമാണിത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ചായ കുടിക്കുന്നത് മനുഷ്യ ശരീരത്തിന് വളരെ ഗുണം ചെയ്യും. കാരണം ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും പനിയും ജലദോഷവും തടയുകയും ചെയ്യും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.