എന്നാല്, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ ആദ്യമായി കാണുന്നത് വിവാഹ വേദിയില്‍ വെച്ചാണെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഇത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു യുവതിയുടെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ഒരു കോടിയിലേറെ പേരാണ് കണ്ടത്.
ടിവി 1 ഇൻഡ്യ ലൈവ് എന്ന ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിവാഹ വേദിയില്‍ വരനോടും മറ്റ് രണ്ട് യുവതികളോടും ഒപ്പം ഇരിക്കുന്ന നവവധു, സങ്കടം താങ്ങാനാകാതെ പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഈ സമയം സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ ക്ലിപ്പില്‍ ചേർത്തിരിക്കുന്ന വിവരങ്ങള്‍ പ്രകാരം പെണ്‍കുട്ടി താൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ ആദ്യമായി കാണുന്നത് ആ വിവാഹ വേദിയില്‍ വച്ചാണ്. വിവാഹം തീരുമാനിച്ചതും വരനെ കണ്ടെത്തിയതും പെണ്‍കുട്ടിയുടെ അച്ഛനായിരുന്നുവെന്നും വിവാഹത്തിന് മുൻപ് ഒരിക്കല്‍ പോലും വരനെ നേരില്‍ കാണാൻ അവളെ അനുവദിച്ചിരുന്നില്ലെന്നും വീഡിയോയില്‍ പറയുന്നു.
തന്‍റെ ഇഷ്ടങ്ങളുമായി ഒട്ടും യോജിച്ചു പോകാത്ത വ്യക്തിയെ വിവാഹം കഴിക്കേണ്ടി വരുന്നതില്‍ വധുവിന് ഏറെ സങ്കടം തോന്നി. ഇത് താങ്ങാനാകാതെ അവള്‍ വിവാഹ വേദിയില്‍ വച്ച് തന്നെ പൊട്ടിക്കരയാന്‍ തുടങ്ങി. ഈ സമയം ഒരു സ്ത്രീയും കൂടെ ഇരിക്കുന്ന മറ്റ് യുവതികളും വധുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ സമൂഹ മാധ്യമത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ വധുവിന്‍റെ പിതാവിനെതിരെ വ്യാപകമായി വിമർശനമാണ് ഉയരുന്നത്. ഈ നൂറ്റാണ്ടിലും ഇത്തരത്തിലുള്ള രക്ഷിതാക്കളുണ്ട് എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും ഇനിയെന്നാണ് ഇത്തരക്കാരുടെ കണ്ണ് തുറക്കുക എന്നും നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചു. സ്വന്തം മകളുടെ താല്‍പര്യം പരിഗണിക്കാത്ത ആ വ്യക്തിയെ ഒരു പിതാവെന്ന് എങ്ങനെ വിശേഷിപ്പിക്കാൻ ആകുമെന്നും സമൂഹ മാധ്യമ ഉപയോക്താക്കള്‍ ചോദിച്ചു. വിവാഹം കഴിക്കാൻ പോകുന്ന പെണ്‍കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ അന്വേഷിക്കാതെ വിവാഹത്തിനായി ഒരുങ്ങി വന്ന വരനെയും നെറ്റിസണ്‍സ് രൂക്ഷമായി വിമർശിച്ചു.