മുട്ട പുഴുങ്ങി കഴിക്കുകയാണ് ശരീരത്തിന് ഏറ്റവും നല്ലത് എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ പുഴുങ്ങിയ മുട്ടയ്ക്ക് മാത്രമല്ല മുട്ടയുടെ തോടിനും മുട്ട പുഴുങ്ങിയ വെള്ളത്തിനും ചില ഗുണങ്ങള്‍ ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
മിക്കവാറും വീടുകളില്‍ അടുക്കളയോട് ചേർന്ന് തന്നെ പച്ചക്കറി തോട്ടം ഉണ്ടാകും. ഈ പച്ചറികള്‍ക്ക് പ്രയോഗിക്കാവുന്ന ഏറ്റവും മികച്ച വളമാണ് മുട്ട പുഴുങ്ങിയ വെള്ളം. മുട്ട പുഴുങ്ങിയ ശേഷമുള്ള വെള്ളം നന്നായി തണുക്കാൻ വയ്ക്കുക. ഇതിന് ശേഷം ഇത് ചെടികളുടെ താഴെ ഒഴിച്ച് കൊടുക്കാം. എത്ര മുരടിച്ച് നില്‍ക്കുന്ന ചെടിയാണെങ്കിലും വേഗത്തില്‍ വളരും. മാത്രവുമല്ല നല്ല കായ്ഫലവും ലഭിക്കും.
മുട്ട പുഴുങ്ങിയ വെള്ളം പോലെ തന്നെ മുട്ടയുടെ തോട് പൊടിച്ച് ചെടികളുടെ ചുവട്ടിലായി ഇട്ട് കൊടുക്കാം. ഇതും ചെടി നന്നായി വളരാൻ സഹായിക്കുന്നു. മിക്‌സിയുടെ ജാറിന്റെ മൂർച്ച കൂട്ടാൻ മുട്ടയുടെ തോട് ഏറെ നല്ലതാണ്. മുട്ടത്തോട് മിക്‌സിയില്‍ ഇട്ട് അടിച്ചാല്‍ ജാറിന്റെ ബ്ലേഡുകളുടെ മുർച്ച വർദ്ധിക്കും.
മുട്ടതോട് പൊടിച്ച ശേഷം ഇതുകൊണ്ട് ബാത്ത് റൂമുകളിലെ കറപിടിച്ച ടൈലുകള്‍ വൃത്തിയാക്കാം. ക്ലോസറ്റിനുള്ളിലെ മഞ്ഞക്കറ പോകാനും മുട്ടയുടെ തോട് പൊടിച്ച് ഇട്ട ശേഷം നന്നായി ഉരച്ചു കഴുകാം.