ഇന്ന് അമിത ഭാരം പലരെയും അലട്ടുന്ന പ്രശ്നമാണ്. ഈ അമിത വണ്ണം കുറയ്ക്കാൻ വേണ്ടി പലരും പലതരത്തിലുള്ള കാര്യങ്ങളാണ് ചെയ്യാറുള്ളത്.
ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയും, ഭക്ഷണം കഴിക്കാതെ ഇരുന്നുമൊക്കെയാണ് പലരും ഭാരം കുറയ്ക്കാൻ ശ്രമിക്കാറുള്ളത്. എന്നാല്‍ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്താണെന്ന് നോക്കാം.
ഒന്ന്
ഭാരം കുറയ്ക്കാൻ വേണ്ടി പലരും പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ അറിഞ്ഞോളൂ. പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ദോഷകരമാണ്. പരിപ്പ്, അവോക്കാഡോ, ധാന്യങ്ങള്‍ എന്നിവ പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
രണ്ട്
വണ്ണം കുറയ്ക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ കുറയ്ക്കുക.
മൂന്ന്
പ്രോസസ്ഡ് മീറ്റ് വിഭാഗത്തില്‍ പെടുന്ന നഗ്ഗറ്റ്സ്, സോസേജ്, സലാമി, ബേക്കണ്‍ എന്നിവ പലരുടേയും ഡയറ്റിൻെറ ഭാഗമാണ്. ഇവയില്‍ കൊഴുപ്പും കലോറിയും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോസസ്ഡ് മീറ്റ് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തില്‍ സോഡിയം കൂടി ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. അതിനാല്‍ അവ ഒഴിവാക്കണം.
നാല്
പല സ്ത്രീകളും ശരീരഭാരം കുറയ്ക്കാൻ കാർഡിയോയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എന്നാല്‍ strength training ഒരുപോലെ പ്രധാനമാണ്. പേശികളുടെ നിർമ്മാണം മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
അഞ്ച്
ചിലർ വണ്ണം കുറയ്ക്കാൻ വേണ്ടി ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ട്. എന്നാല്‍ പ്രാതല്‍ ഒഴിവാക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും പിന്നീട് ദിവസത്തില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. മെറ്റബോളിസം സജീവമായി നിലനിർത്താൻ സമീകൃത ഭക്ഷണവും ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കുക. അതുപോലെ ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാൻ കാരണമാകും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.