ഉറങ്ങുന്നതിന് അര മണിക്കൂര്‍ മുമ്ബ് പുരട്ടൂ; നേരം വെളുക്കുമ്ബോള്‍ മുഖം വെട്ടിത്തിളങ്ങുന്നത് കാണാം, മാജിക്കല്‍ ഫേസ്പാക്ക്
പുറത്തേക്ക് പോകുന്നവർക്ക് പല തരത്തിലുള്ള ചർമ പ്രശ്നങ്ങള്‍ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് അമിതമായി ചൂടും പൊടിയും വെയിലും ഏല്ക്കുന്നവർ.
ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തില്‍ ചുളിവും ഉണ്ടാവും. സണ്‍സ്ക്രീൻ ഉപയോഗിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് തടയാം.
ഇനി ചർമപ്രശ്നങ്ങള്‍ ഉണ്ടായവരാണെങ്കില്‍ അത് മാറാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പാക്കുണ്ട്. ഈ ഫേസ്പാക്ക് ആഴ്ചയില്‍ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാല്‍ മുഖത്തെ ബ്ലാക്ക്ഹെഡ്സ് ഉള്‍പ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.
ആവശ്യമായ സാധനങ്ങള്‍
ബീറ്റ്റൂട്ട് - 1 എണ്ണം
അരിപ്പൊടി - ഒന്നര ടേബിള്‍സ്പൂണ്‍
തേൻ / പാല് - 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് നന്നായി അരച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് അരിപ്പൊടി ചേർത്ത് ചൂടാക്കി കുറുക്കിയെടുക്കണം. ജലാംശം ഒട്ടും ഇല്ലാതെ വറ്റിച്ചെടുക്കുക. തണുക്കുമ്ബോള്‍ ഇതിലേക്ക് അല്‍പ്പം പാല് അല്ലെങ്കില്‍ തേൻ ചേർത്ത് ഫേസ്പാക്കിന്റെ രൂപത്തിലാക്കാം. നിങ്ങളുടെ ചർമത്തിന് പാല് അല്ലെങ്കില്‍ തേൻ അലർജിയുണ്ടാക്കുമെങ്കില് പകരം വെള്ളം ചേർത്താല്‍ മതി.
ഉപയോഗിക്കേണ്ട രീതി
ഫേസ്വാഷ് അല്ലെങ്കില്‍ പയറുപൊടി ഉപയോഗിച്ച് മുഖം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഈ ഫേസ്പാക്ക് പുരട്ടിക്കൊടുക്കാവുന്നതാണ്. 15 - 20 മിനിട്ട് വച്ചശേഷം കഴുകി കളയാം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.