പഞ്ചസാര പോലും മാറി നില്‍ക്കും; ഈ രണ്ടേ രണ്ട് ഭക്ഷണങ്ങള്‍ കാന്‍സര്‍ വരുത്തും, മുന്നറിയിപ്പുമായി ന്യൂട്രീഷ്യനിസ്റ്റ്
ശരീരത്തിൽ ക്യാന്‍സര്‍ സാധ്യത അങ്ങേയറ്റം വര്‍ധിപ്പിക്കുന്ന രണ്ട് ഭക്ഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തി പോഷകാഹാര വിദഗ്ധ.
സോഷ്യല്‍മീഡിയയില്‍ 'ഓങ്കോളജി ഡയറ്റീഷ്യന്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിക്കോള്‍ ആന്‍ഡ്രൂസ് പറയുന്നതിങ്ങനെ 'എല്ലാവരും പറയുന്നത് നിങ്ങള്‍ കഴിക്കുന്നതെല്ലാം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് എന്നാല്‍ അതല്ല, രണ്ട് ഭക്ഷണങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
ആ രണ്ട് ഭക്ഷണങ്ങളാണ് മദ്യവും സംസ്‌കരിച്ച മാംസവും.'പ്രോസസ്ഡ് മാംസം എന്നാല്‍ മുന്‍കൂട്ടി പാകം ചെയ്ത മാംസ ഇനങ്ങളാണ്, അതിനാല്‍ ഹോട്ട് ഡോഗ്‌സ്, ഡെലി മീറ്റ്‌സ്, സോസേജുകള്‍, ബേക്കണ്‍ എല്ലാം അതില്‍ ഉള്‍പ്പെടുന്നു.' ആല്‍ക്കഹോളില്‍ 'റെഡ് വൈന്‍ ഉള്‍പ്പെടെ എല്ലാത്തരം മദ്യത്തിലും' ഉള്‍പ്പെടുന്നുവെന്നും അവര്‍ പറയുന്നു.
'ഒരു കാന്‍സര്‍ ഡയറ്റീഷ്യന്‍ എന്ന നിലയില്‍, ഞാന്‍ പറയുന്നു പഞ്ചസാര സ്വന്തമായി ക്യാന്‍സറിന് കാരണമാകില്ല .പഞ്ചസാര കൂടുതലുള്ള ഭക്ഷണം കഴിച്ചാല്‍ അധിക കലോറി ഉണ്ടാകും, നിങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കും, കൊഴുപ്പ് ടിഷ്യു വര്‍ദ്ധിപ്പിക്കും, ഇത് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. 'പഞ്ചസാര
നേരിട്ട് ക്യാന്‍സറിന് കാരണമാകില്ല
നേരിട്ട് ക്യാന്‍സറിന് കാരണമാകില്ല
'മദ്യം ഗ്രൂപ്പ് 1 അര്‍ബുദത്തിന് കാരണമാകുന്നു. കൂടാതെ സ്തനം , കരള്‍ പോലുള്ള ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദങ്ങളുമായി ഇത് ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. സംസ്‌കരിച്ച മാംസങ്ങള്‍ ചെറിയ അളവില്‍ പോലും വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അവര്‍ വ്യക്തമാക്കി.
ലഹരിയുടെ ഉപയോഗം ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ നശിപ്പിക്കുന്നതും ജീവിതം ദുരിത പൂർണ്ണമാക്കുന്നതും ആണ്.