നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് കുളി. ദിവസവും രണ്ട് നേരം കുളിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ പണ്ടുള്ളവർ ഉപ്പിട്ട വെള്ളത്തിൽ കുളിക്കാൻ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്തിനാണ് അവർ അങ്ങനെ പറയുന്നതെന്ന് അറിയാമോ? ചെറുചൂടു വെള്ളത്തിൽ ഉപ്പിട്ട് കുളിക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നു.
സമ്മർദ്ദം ഇല്ലാതാക്കുന്നത് മുതൽ ശരീര വേദന കുറയ്ക്കാനും ചർമ്മത്തെ മിനുസമുള്ളതാക്കാനും ഇത് സഹായിക്കുന്നു. ദിവസവും വെെകുന്നേരം ചെറുചൂടുവെള്ളത്തിൽ അൽപം ഉപ്പിട്ട് കുളിക്കുക. ദിവസവും ഇത്തരത്തിൽ കുളിക്കുന്നതിലൂടെ എപ്സം സാൾട്ടിലുള്ള മഗ്നീഷ്യം ചർമ്മത്തിൽ ആഗിരണം ചെയ്യുകയും പേശി വേദന ലഘൂകരിക്കുകയും ചെയ്യുന്നു.
ഉപ്പ് വെള്ളത്തിലെ കുളിയിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ലഭിക്കും.ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ചര്‍മ്മത്തിന്റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നല്‍കും.ഉപ്പിട്ട വെള്ളത്തില്‍ കുളിയ്ക്കുന്നത് പല തലത്തിലും ചര്‍മസൗന്ദര്യത്തെ സഹായിക്കുന്ന ഒന്നുമാണ്. സാധാരണ ഉപ്പല്ലെങ്കില്‍ ബാത്ത് സാള്‍ട്ട് ഇട്ടു കുളിയ്ക്കുന്നതും ഏറെ നല്ലതാണ്.
ചര്‍മത്തിലെ അഴുക്കുകള്‍ നീക്കി ചര്‍മ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ് ഉപ്പിട്ട വെള്ളത്തിലെ കുളി. ഇത് ചര്‍മ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയ അഴുക്കിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.ചര്‍മത്തിലെ ചുളിവും ഇതുവഴിയുണ്ടാകുന്ന പ്രായക്കൂടുതലും ചെറുക്കാന്‍ പറ്റിയ വഴിയാണ് ഉപ്പിട്ട വെള്ളത്തിലെ കുളി. ഉപ്പ് ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്തുന്നു. ഇതുവഴി ചര്‍മം അയഞ്ഞു തൂങ്ങുന്നതും തടയാന്‍ സാധിയ്ക്കും. ശരീരത്തിലെ പാടുകള്‍ അകലാനുള്ള നല്ലൊരു വഴിയാണ് ഉപ്പു വെള്ളത്തിലെ കുളി. ഉപ്പു വെള്ളത്തില്‍ സ്ഥിരം കുളിയ്ക്കുന്നത് ഗുണം നല്‍കും. ഇത്തരം പാടുകള്‍ മെല്ലെ മാഞ്ഞു തുടങ്ങും
ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം പറ്റിയ പോംവഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഇത് ചര്‍മ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലുണ്ടാകുന്ന പുഴുക്കടി. ചൊറിച്ചില്‍ പോലുള്ളവയ്ക്ക് ഇത് നല്ല ആശ്വാസം നല്‍കും.
ഉപ്പിട്ട ചൂടുവെള്ളത്തില്‍ പാദം ഇറക്കി വയ്ക്കുന്നത് ശരീരത്തിന്റെ ആകെയുളള ക്ഷീണം മാറാനും കാല്‍വേദനയും നീരും മാറാനുമെല്ലാം നല്ലതാണ്. ശരീരത്തില്‍ ഏറ്റവും സമ്മര്‍ദം അനുഭവിക്കുന്ന ഭാഗം പാദങ്ങളാണ്. പേശീ വേദനയും വലിച്ചിലും ഉപ്പിട്ട സഹായിക്കും. ഉണ്ടാകുന്ന ഗന്ധം അകറ്റാനും ഇവ സഹായിക്കും. പാദങ്ങളില്‍ സോക്‌സും മറ്റും ധരിച്ചാലുണ്ടാകുന്ന ദുര്‍ഗന്ധം നീക്കാനും കാലുകളിലുണ്ടാകുന്ന അണുബാധകള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഉപ്പുവെള്ളം കാലില്‍ വീഴുന്നത് നല്ലതാണ്. തളര്‍ച്ചയും പേശി വേദനയും മാറാനുള്ള നല്ലൊരു വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. വ്യായാമ ശേഷവും നീണ്ട യാത്രകള്‍ക്കു ശേഷവുമെല്ലാം ഉപ്പു ചേര്‍ന്ന ചെറു ചൂടുവെള്ളത്തില്‍ കുളിച്ചു നോക്കൂ, ഗുണം ലഭിയ്ക്കും.
എന്നാൽ ചില ആളുകൾക്ക് ഉപ്പിട്ട വെള്ളത്തിൽ കുളിക്കുന്നത് ചിലപ്പോൾ അലർജിക്കും കാരണമായേക്കാം. അതുപോലെ സ്ഥിരമായി ഉപ്പിട്ട വെള്ളത്തിൽ കുളിക്കുന്നതും അത്ര നല്ലതല്ല. ശുദ്ധമായ പച്ചവെള്ളത്തിൽ കുളിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ഗുണകരം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.