വിധി നടപ്പാക്കാൻ ആരാചാര്‍ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നല്‍കുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയില്‍ യുവാവിന് ഇത് രണ്ടാം ജന്മം
സാഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം. കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാൻ മുഴുവൻ തായ്യാറെടുപ്പുകളും പൂർത്തിയാക്കി ആരാച്ചാർ വാൾ ഊരി ഉയർത്തിയപ്പോഴാണ് രണ്ടാം ജന്മം നൽകി ആ മാപ്പ് നൽകലിൻ്റെ അശരീരി അന്തരീക്ഷത്തിൽ ഉയർന്നത്.
ഇതോടെ, പിന്നീട് തക്ബീർ വിളികളും ആഹ്ലാദ കരച്ചിലുമായിരുന്നു. സാഊദിയിലെ തബുക്കിലാണ് ഇന്ന് സംഭവം നടന്നത്.
തബൂക്കിൽ വധശിക്ഷ നടപ്പാക്കുന്ന ചത്വരത്തിൽ ഇന്ന് രാവിലെയാണ് സംഭവം. ആരാച്ചാരുടെ വാൾതലപ്പിൽ നിന്ന് അവസാന നിമിഷത്തിൽജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സാഊദി യുവാവ് അബ്ദുറഹ്മാൻ അൽബലവി. നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിയായ അബ്ദുറഹ്മാൻ അൽബലവിക്ക് കൊല്ലപ്പെട്ട സാഊദി യുവാവിൻ്റെ പിതാവ് നിരുപാധികം മാപ്പ് നൽകിയതായി പ്രഖ്യാപിച്ചത്.
ഇന്നലെ രാവിലെ പ്രതിയെ കനത്ത സുരക്ഷാ ബന്തവസിൽ എത്തിക്കുന്ന വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് വധിക്കപ്പെട്ടത് കാണാൻ കൊല്ലപ്പെട്ട യുവാവിൻ്റെ ബന്ധുക്കള് അടക്കം വന് ജനാവലി പ്രദേശത്ത് തടിച്ചുകൂടുകയും ചെയ്തു. വധശിക്ഷ നടപ്പാക്കാനുള്ള അന്തിമ സുരക്ഷാ വകുപ്പുകൾ പൂർത്തിയാക്കി. ഇതോടെ, ഊരിപ്പിടിച്ച വാളുമായി ആരാച്ചാർ മുന്നോട്ടുവരികയും ചെയ്തുകൊണ്ട് എല്ലാവരെയും സ്തബ്ധരാക്കി ആ ശബ്‌ദ അന്തരീക്ഷത്തിൽ നിന്ന് ഉയർന്നത്. പ്രതിക്ക് നിരുപാധികം മാപ്പ് നൽകുന്നതായി കൊല്ലപ്പെട്ട യുവാവിൻ്റെ പിതാവ് അബ്ദുല്ലത്തീഫ് അൽഅതവി ഉച്ചത്തിൽ വിളിച്ചുപറയുകയായിരുന്നു. ഇത് കേട്ടതോടെ ശിക്ഷ കാണാനെത്തിയ ജനക്കൂട്ടം ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് ഓടിയണയുകയും തക്ബീർ ധ്വനികളും തഹ്ലീലും മുഴക്കി ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.
പ്രതിക്ക് മാപ്പ് നൽകുന്നതിനു പകരം ഭീമമായ തുക ദിയാധനമായി കൈമാറാമെന്ന നിരവധി ഓഫറുകൾ നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇതെല്ലാം നിരാകരിച്ച അബ്ദുല്ലത്തീഫ് അൽഅതവി പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നു. പൗരപ്രമുഖർ മധ്യസ്ഥശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് വധശിക്ഷ നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചത്. കോടതി വിധിച്ച വധശിക്ഷ ശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും നടപ്പാക്കാൻ രാജാവിന് അനുമതി നൽകുകയും ചെയ്തതോടെ അതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയത്.