അതില്‍ അലോയിൻ അടങ്ങിയിട്ടുണ്ട്. മുഖക്കുരു അല്ലെങ്കില്‍ സൂര്യപ്രകാശം മൂലമുണ്ടാകുന്ന കറുത്ത പാടുകള്‍ മങ്ങാനും ഇത് സഹായിക്കുന്നു. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള വിവിധതരം ഫേസ് പാക്കുകള്‍.
1 ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലില്‍ 1 ടീസ്പൂണ്‍ റോസ് വാട്ടർ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
2 ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍, 1 ടേബിള്‍സ്പൂണ്‍ തേൻ, ഒരു ടേബിള്‍സ്പൂണ്‍ പഴുത്ത വാഴപ്പഴം എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക. വാഴപ്പഴത്തില്‍ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കും.
2 ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്‍ ഒരു സ്പൂണ്‍ നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
അര ടീസ്പൂണ്‍ മഞ്ഞള്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് കറ്റാർവാഴ ജെല്‍ പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.