അതുകൊണ്ട് തന്നെ മഞ്ഞുകാലമാകുമ്ബോള് ഇത്തരം കാര്യങ്ങള് എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില് ചര്മം വരണ്ടുപോവാതെ തന്നെ സൂക്ഷിക്കാവുന്നതാണ്. മാത്രമല്ല ചര്മത്തിന് പ്രായക്കൂടുതല് തോന്നിപ്പിക്കുകയുമില്ല.
മെയ്ക്കപ്പ് വേണ്ടേ വേണ്ട
മഞ്ഞുകാലത്ത് പുറത്തേക്കുപോവുമ്ബോള് മേയ്ക്കപ്പ് ഇടാതിരിക്കുന്നതാണ് നല്ലത്. കാരണം കെമിക്കലുകള് വളരെയധികമായിരിക്കും മേയ്ക്കപ്പുല്പ്പന്നങ്ങില് ഉണ്ടാവുക. അതിനാല് ചര്മം കൂടുതല് വരണ്ടതാവുന്നു. മാത്രമല്ല, കൂടുതല് ചര്മപ്രശ്നങ്ങള് വര്ധിക്കാനും ഇത് കാരണമാകും. മുഖക്കുരു കൂടുവാനും ചൊറിച്ചിലുണ്ടാവാനുമൊക്കെ ഇതുകാരണമാവാം. അതിനാല് തന്നെ മഞ്ഞുകാലത്ത് മേയ്ക്കപ്പ് ഇടാതിരിക്കാന് ശ്രമിക്കുക.
സൺസ്ക്രീന്
സണ്സ്ക്രീന് എല്ലാദിവസവും ഉപയോഗിക്കേണ്ടത് നിര്ബന്ധമാണ്. മേയ്ക്കപ്പിട്ടില്ലെങ്കിലും സണ്സ്ക്രീന് ഇടാന് പ്രത്യേകം ശ്രദ്ധിക്കണം. കാരണം മഞ്ഞുകാലമാണെങ്കിലും അള്ട്രാവയലറ്റ് രശ്മികള് ഭൂമിയിലേക്ക് പതിക്കുന്നതും ചൂടും ഒക്കെ കൂടുതലായിരിക്കും. അതിനാല് സണ്സ്ക്രീന് ഉപയോഗിക്കേണ്ടതാണ്.
വെളിച്ചെണ്ണ
മഞ്ഞുകാലത്ത് ചര്മത്തില് വെളിച്ചെണ്ണ പുരട്ടുന്ന് ചര്മത്തിന്റെ മോയ്സ്ചര് കണ്ടന്റ് നിലനിര്ത്താന് വളരെയധികം സഹായിക്കും. ചര്മത്തിന്റെ വരള്ച്ച തടയാന് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നതും വെളിച്ചെണ്ണ തേച്ചുള്ള കുളിയുമൊക്കെ നല്ലതാണ്.
പുളിയുള്ള പഴങ്ങള് കഴിക്കുന്നത്
പ്രതിരോധശേഷി വര്ധിപ്പിക്കാന് സിട്രിക് പഴങ്ങളും പാനീയങ്ങളും സഹായിക്കുന്നതാണ്. എന്നാല് ഇവ അമിതമായി കഴിക്കുന്നതും ഇതിന്റെ ജ്യൂസുകള് കുടിക്കുന്നതുമൊക്കെ ചര്മം വരണ്ടിരിക്കാന് കാരണമാവും. നാരങ്ങാനീരും ഓറഞ്ചിന്റെ നീരുമൊക്കെ മുഖത്തുപുരട്ടുന്നവരുണ്ട്. മഞ്ഞുകാലത്ത് ഇങ്ങനെ ചെയ്താല് ഇത് അധികമാവുകയേ ഉള്ളൂ.
വെള്ളം
വെള്ളം കുടിക്കുന്ന കാര്യത്തില് ഒരു മടിയും വേണ്ട. നമ്മുടെ ശരീരത്തിന് വേണ്ടത് ഏകദേശം മുക്കാല് ഭാഗത്തോളം വെള്ളമാണ്. ശാരീരിക പ്രവര്ത്തനങ്ങള്ക്ക് വെള്ളം അത്യാവശ്യമാണ്. അതുകൊണ്ട് നമ്മുടെ ശരീരത്തില് ആവശ്യത്തിനുള്ള വെള്ളമില്ലെങ്കില് ശരീരം ചര്മത്തില് നിന്നു വെള്ളം വലിച്ചെടുക്കുകയും ഇത് ചര്മം വരണ്ടു പോവാന് കാരണമാവുകയും ചെയ്യുന്നു. ദാഹത്തിനനുസരിച്ച് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.