സൂപ്പര്‍ഗ്ലൂ ഉപയോഗിച്ച് ചുണ്ടുകള്‍ ഒട്ടിച്ചു; പിന്നാലെ സംഭവിച്ചത്, വൈറൽ വീഡിയോ കണ്ടത് 40 ലക്ഷത്തോളം പേര്
ഒരു യുവാവ് തന്റെ ചുണ്ടില്‍ സൂപ്പർഗ്ലൂ തേയ്ക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഒരു തമാശയ്ക്കാണ് യുവാവ് അങ്ങനെ ചെയ്യുന്നതെങ്കിലും കാര്യം കുറച്ച് ഗൗരവമാകുന്നു.
'badis_tv' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയ പങ്കുവച്ചിരിക്കുന്നത്. ഫിലിപ്പെൻസില്‍ നിന്നുള്ള യുവാവാണ് വീഡിയോയില്‍ ഉള്ളതെന്നാണ് വിവരം. ആദ്യം യുവാവ് സൂപ്പർ ഗ്ലൂ ചുണ്ടിന് മുകളില്‍ തേച്ച ശേഷം അവ ഒരുമിച്ച് അടയ്ക്കുന്നു. പിന്നാലെ വായ തുറക്കാൻ ശ്രമിക്കുമ്ബോള്‍ കഴിയുന്നില്ല. തുടർന്ന് യുവാവ് ചിരിക്കുകയാണ്. എന്നാല്‍ വീണ്ടും ശ്രമിക്കുന്നു. വായ തുറക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ യുവാവ് പരിഭ്രാന്തനാകുന്നതും കരഞ്ഞ് കൊണ്ട് പോകുന്നതും വീഡിയോയില്‍ കാണാം.
അവസാനം എന്താണ് സംഭവിച്ചതെന്ന് വീഡിയോയില്‍ പറയുന്നില്ല. ഈ വീഡിയോയില്‍ കാണിക്കുന്നത് എല്ലാം സത്യമാണോയെന്നും വ്യക്തമല്ല. എന്തായാലും ഇതിനോടകം 47 ലക്ഷം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ കമന്റുമായി രംഗത്തെത്തുന്നു. ഇത് കണ്ണില്‍ കൂടെ പരീക്ഷിക്കുവെന്നാണ് ഒരാള്‍ തമാശ രൂപത്തില്‍ കമന്റ് ചെയ്തത്. പലരും പിന്നെ എന്ത് സംഭവിച്ചുവെന്ന് ചോദിക്കുന്നുണ്ട്.