ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നമ്മുടെ വീട്ടിലെ ജോലികള്‍ വളരെ എളുപ്പത്തില്‍ ചെയ്യാൻ ആരാണ് ആഗ്രഹിക്കാത്തത്? അതിനുവേണ്ടി ചില പൊടിക്കൈകള്‍ അറിയാം


നമ്മുടെ ജോലികള്‍ വളരെ എളുപ്പത്തില്‍ ചെയ്യാൻ ആരാണ് ആഗ്രഹിക്കാത്തത്?  വീട്ടിലെ ജോലികൾ എളുപ്പത്തിൽ ചെയ്യാൻ  ചില പൊടിക്കൈകള്‍ അറിഞ്ഞിരിക്കണം.

ഇതിലൂടെ നിരവധി ഗുണങ്ങളുണ്ട്. ഇന്ധന ലാഭം , സമയലാഭം, അധ്വാന ലാഭം എന്നിങ്ങനെ പ്രയോജനങ്ങള്‍ ലഭിക്കുന്നു.

അടുക്കളയില്‍ ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം തയാറാക്കി വച്ചതിനു ശേഷമേ ഗ്യാസ് കത്തിക്കാവൂ. അരിഞ്ഞ പച്ചക്കറികള്‍ വേവിക്കുമ്ബോള്‍ വെള്ളം തിളപ്പിച്ചതിനശേഷം വേണം ഇടാൻ. തിളച്ചു കഴിഞ്ഞാല്‍ തീ കുറയ്‌ക്കാൻ ശ്രദ്ധിക്കണം. പരിപ്പ്, ധാന്യങ്ങള്‍ എന്നിവ വെള്ളത്തില്‍ കുതിർത്ത ശേഷം പാചകം ചെയ്‌താല്‍ ഇന്ധന നഷ്‌ടം ഒഴിവാക്കാം. സ്‌റ്റൗവിന്റെ ബർണറകള്‍ ആഴ്‌ചയിലൊരിക്കല്‍ സോപ്പ്, സോഡാക്കാരം എന്നിവ ഉപയോഗിച്ച്‌ വൃത്തിയാക്കണം. വർഷത്തിലൊരിക്കല്‍ ട്യൂബ് മാറ്റണം. പാചകംചെയ്യുന്ന പാത്രത്തിന്റെ മുകളില്‍ മറ്റൊരു പാത്രത്തില്‍ വെള്ളം വച്ച്‌ ചൂടാക്കിയെടക്കാം. ഫ്രിഡ്‌ജില്‍ നിന്ന് പുറത്തെടുത്ത ഉടൻ സാധനങ്ങള്‍ ഗ്യാസില്‍ വച്ചാല്‍ ഇന്ധനം കൂടുതല്‍ വേണ്ടിവരും. അതിനാല്‍ തണുപ്പ് കുറഞ്ഞതിനു ശേഷം ചൂടാക്കുക.

കഴിയന്നതും പാചകം പ്രഷർ കുക്കറിലാക്കിയാല്‍ നന്ന്. ആവശ്യത്തിന് വെള്ളം വേണം. പരിപ്പിനൊപ്പം എണ്ണ ചേർത്താല്‍ വേഗം വേവും. പയറുവർഗങ്ങള്‍ തലേന്ന് വെള്ളത്തിലിട്ടാല്‍ എളപ്പം വേവും. പാചകം കഴിഞ്ഞാല്‍ ഗാസ്‌കറ്റ് ഊരി വയ്‌ക്കണം. ഫ്രിഡ്‌ജില്‍ വച്ചാല്‍ നന്ന്. കൂടതല്‍ ഈട നില്‍ക്കം.

ഫ്രിഡ്‌ജ് അലമാരയല്ല എന്നതാണ് ആദ്യത്തെ പാഠം. അമിത ഭാരം ഫ്രിഡില്‍ വയ്‌ക്കരുത്. ഇത് വൈദ്യുതി ഉപയോഗം കൂട്ടാൻ ഇടയാക്കും. പച്ചക്കറികള്‍ വാങ്ങി അന്നു തന്നെ കഴുകി തൊലി, ഞെട്ട് എന്നിവ കളഞ്ഞ് ഫ്രിഡ്‌ജില്‍ വയ്ക്കാം. മാംസം മസാല പുരട്ടി വയ്ക്കാം. ഇഞ്ചി മുതലായവ തൊലികളഞ്ഞും തേങ്ങ ചിരവിയും വയ്ക്കാം. മീൻ കറിയില്‍ മസാലയും ഉള്ളിയും ചേർക്കാതെ വച്ചാല്‍ ഏതുസമയത്തും എടത്ത് പാചകം ചെയ്യാം. ആഴ്‌ചയില്‍ ഒര തവണ വൃത്തിയാക്കിയാല്‍ ദുർഗന്ധം ഒഴിവാക്കാം.

1. മീൻ വറുക്കുമ്ബോള്‍ പച്ച കുരുമുളക് ചേർത്താല്‍ മീൻ വറുത്തതിന് നല്ല മണവും രുചിയും കിട്ടും.

2. മുട്ട വലിയ തീയില്‍ പാകം ചെയ്യരുത്. അധികം വെന്താല്‍ രുചി നഷ്‌ടപ്പെടും.

3. ഫ്ലാസ്‌കിനകത്തു ചൂടുള്ള ദ്രാവകങ്ങള്‍ ഒഴിക്കുമ്ബോള്‍ അതിനകത്ത് ഒടു ടീസ്‌പൂണ്‍ ഇട്ടിരുന്നാല്‍ റീഫില്‍ പൊട്ടിപ്പോകാതെയിരിക്കും.

4. പ്ലാസ്‌റ്റിക്ക് കുപ്പികളോ പാത്രങ്ങളോ അല്‍പം നാരങ്ങ ഉപയോഗിച്ചു കഴുകിയാല്‍ അതിലെ 'പ്ലാസ്‌റ്റിക്' മണം മാറും.

5. ഇറച്ചിക്കു സവാള വഴറ്റുമ്ബോള്‍ അല്‍പം പഞ്ചസാര ചേർത്താല്‍ പെട്ടെന്നു മൂക്കും. നല്ല സ്വാദും ഉണ്ടായിരിക്കും.

6. ചപ്പാത്തിമാവ് തയാറാക്കുമ്ബോള്‍ സോയാഫ്ലോറും കടലമാവും ഗോതമ്ബുമാവും 1:1:4 എന്ന അനുപാതത്തില്‍ എടുത്ത് കുഴച്ച്‌ ചപ്പാത്തി ഉണ്ടാക്കുക. മയവും സ്വാദും മെച്ചപ്പെടുത്താം.

7. പ്രഷർകുക്കറിനുള്ളിലെ കറ കളയാൻ അതിനുള്ളില്‍ നാരങ്ങയുടെ തൊണ്ടിട്ട് തിളപ്പിച്ചാല്‍ മതി.

8. മീനില്‍ നാരങ്ങാ നീര് പുരട്ടാം. മീനിന്റെ ഉളുമ്ബ് നാറ്റം ഇല്ലാതാക്കാൻ കഴുകിയ ശേഷം ചെറുനാരങ്ങനീരോ വിനാഗിരിയോ പുരട്ടിവയ്‌ക്കുക.

8.മീൻകറിയില്‍ ചുവന്നുള്ളിയും മല്ലിപ്പൊടിയും ഒഴിവാക്കിയാല്‍ പെട്ടെന്ന് കേടാകില്ല.

9. ഉള്ളി കഴുകിയതിനു ശേഷം തൊലി കളഞ്ഞാല്‍ കരയേണ്ടിവരില്ല. ബിരിയാണിയിലിടുന്ന ഉള്ളിമൊരിഞ്ഞു കിട്ടാൻ വലിയ ഉള്ളി നേരിയതായി മുറിച്ച്‌ കുറച്ച്‌ ഉപ്പു ചേർത്ത് പത്രക്കടലാസില്‍ പരത്തി വെയിലത്തു വച്ച ശേഷം വറുത്താല്‍ മതി.

10. സാമ്ബാറുണ്ടാക്കാൻ തുവരപ്പരിപ്പു വേവിക്കുമ്ബോള്‍ അല്‌പം ഉലുവ കൂടി ചേർത്താല്‍ സാമ്ബാർ പെട്ടെന്ന് കേടാകില്ല.

11. ചീര പത്രക്കടലാസില്‍ പൊതിഞ്ഞ് ഫ്രിജില്‍ വച്ചാല്‍ കൂടുതല്‍ ദിവസം പുതുമ നിലനിർത്താം.

12. പാവയ്‌ക്ക ഉപയോഗിച്ചുള്ള കറികള്‍ തയാറാക്കുമ്ബോള്‍ കയ്‌പ് കുറയ്‌ക്കാനായി ഒപ്പം ബീറ്റ്‌റൂട്ടോ ഉള്ളിയോ ചേർത്താല്‍ മതി. ഇപ്രകാരം മെഴുക്കുപുരട്ടിയും തോരനും ഒക്കെ ഉണ്ടാക്കാം.

13. പപ്പടം കേടുകൂടാതിരിക്കാൻ അവ സൂക്ഷിക്കുന്ന പാത്രത്തില്‍ അല്‌പം ഉലുവ ഇടുക.

14. പച്ചക്കറികള്‍ ഫ്രിഡ്‌ജില്‍ സൂക്ഷിക്കുമ്ബോള്‍ ഈർപ്പവിമുക്‌തമായിരിക്കണം

15. പച്ച റൊട്ടി വാങ്ങുന്നത് ആവശ്യത്തിലധികമായാല്‍ വെറുതെ വലിച്ചെറിയുന്നത് ഒഴിവാക്കാൻ, വാങ്ങുന്ന ദിവസം തന്നെ കുറച്ചെണ്ണമെടുത്ത് വെറും തവയില്‍ വച്ച്‌ മൊരിച്ചെടുത്ത് പൊടിച്ചു വച്ചാല്‍ കട്‌ലറ്റ് തയാറാക്കുവാൻ ഉപയോഗിക്കാം. റൊട്ടിപ്പൊടിക്കൊപ്പം ചുരണ്ടിയ തേങ്ങയും അല്‍പം പഞ്ചസാരയും ചേർത്താല്‍ സ്വാദിഷ്‌ടമായ ഒരു നാലുമണി പലഹാരം തയാറാക്കുകയും ചെയ്യാം.



16 . പഴങ്ങള്‍ മുറിച്ചു വയ്‌ക്കുമ്ബോള്‍ മുറിച്ച ഭാഗത്ത് അല്‌പം നാരങ്ങാനീരു പുരട്ടിയാല്‍ കറുപ്പു നിറം വരില്ല.

17. കട്‌ലറ്റിനു സവാള മൂക്കുമ്ബോള്‍ സ്വല്‌പം നാരങ്ങനീര് ഒഴിച്ചാല്‍ നല്ല സ്വാദ് കിട്ടും. പ്രത്യേകിച്ചും ചിക്കൻ കട്‌ലറ്റിന്. റഫ്രിജറേറ്ററിനുള്ളിലെ ദുർഗന്ധം ഒഴിവാക്കാൻ ഉള്ളില്‍ ഒരു ചെറിയ പാത്രത്തില്‍ കരികഷ്‌ണം വച്ചാല്‍ മതി.

18. എണ്ണ കുടിക്കും കിച്ചൻ ടൗവല്‍

കട്‌ലറ്റും ചിക്കൻ ഫ്രൈയുമൊക്കെ കാണുമ്ബോള്‍, കഴിക്കരുതെന്ന് എത്ര വിചാരിച്ചാലും പാത്രത്തിലേക്കു കൈ അറിയാതെ നീണ്ടുപോകും. വറുത്ത വിഭവങ്ങളില്‍ എണ്ണയാണു വില്ലൻ. അധിക എണ്ണ നീക്കം ചെയ്യാനായാല്‍ കൊതി തീർക്കാൻ ഇടയ്‌ക്കൊക്കെ ഇവ കഴിക്കാം. ഭക്ഷണസാധനങ്ങളിലെ എണ്ണ നീക്കംചെയ്യാൻ കിച്ചൻ ടൗവല്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല വഴി. പാത്രത്തില്‍ വച്ചിരിക്കുന്ന കിച്ചൻ ടൗവലിലേക്കു വറുത്ത പലഹാരങ്ങള്‍ കോരിയിടുക. അധിക എണ്ണ ഈ ടൗവല്‍ വലിച്ചെടുക്കും. കഴിക്കാറാകുമ്ബോള്‍ മറ്റൊരു പാത്രത്തിലേക്കു ടൗവല്‍ വിരിച്ച്‌ അതിലേക്കു വിളമ്ബുക. സാധാരണ ടിഷ്യു പേപ്പർ ഉപയോഗിച്ച്‌ എണ്ണ നീക്കംചെയ്യുന്നതിലും ഫലപ്രദമാണ് ഈ ടൗവലുകള്‍. അടുക്കള ആവശ്യങ്ങള്‍ക്കുവേണ്ടി പ്രത്യേകം തയാറാക്കിയ ഈ ടൗവലുകള്‍ യാത്രകളിലെ ഭക്ഷണസമയത്തും ഉപയോഗിക്കാം. ഉപയോഗിച്ച ടൗവല്‍ വീണ്ടും ഉപയോഗിക്കരുത്. ആവശ്യമില്ലാത്ത സമയത്തു കവറില്‍ത്തന്നെ സൂക്ഷിക്കുകയും വേണം.




19. ഇറച്ചിയും മീനും എത്ര ദിവസംവരെ ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം?

പണ്ടുകാലത്തു മിച്ചംവരുന്ന ഇറച്ചിയും മീനുമൊക്കെ ഉപ്പിട്ടാണു സൂക്ഷിച്ചിരുന്നത്. പിറ്റേന്നുതന്നെ അവ കഴുകി വൃത്തിയാക്കി പാചകം ചെയ്യുകയും ചെയ്യും. എന്നാല്‍, ഇന്ന് ഇറച്ചിയും മീനുമൊക്കെ ആഴ്‌ചകളോളം ഫ്രിഡ്‌ജില്‍ സൂക്ഷിക്കുന്നവരുണ്ട്. കോള്‍ഡ് സ്‌റ്റോറേജിലും മറ്റും ഉപയോഗിക്കുന്ന ഡീപ് ഫ്രീസറാണെങ്കില്‍ ഒരാഴ്‌ചവരെ ഇറച്ചിയും മീനും കേടാകാതെ സൂക്ഷിക്കാം. എന്നാല്‍, വീട്ടിലെ ഫ്രീസറില്‍ ഇറച്ചിയും മീനും അധികകാലം സൂക്ഷിക്കാൻ ശ്രമിക്കരുത്. ഇടയ്‌ക്കിടെ ഫ്രീസർ തുറക്കുമ്ബോള്‍, തുറന്നുവച്ചിരിക്കുന്ന ഇത്തരം ഭക്ഷണസാധനത്തില്‍ രോഗാണുക്കള്‍ പറ്റിപ്പിടിച്ചു വളരും. ഇറച്ചിയും മീനുമൊക്കെ കഴുകി വൃത്തിയാക്കി നന്നായി പൊതിഞ്ഞു പാത്രത്തില്‍ അടച്ചശേഷം വേണം ഫ്രീസറില്‍ വയ്‌ക്കാൻ. വൃത്തിയാക്കാത്ത മീൻ ഫ്രീസറില്‍ വയ്‌ക്കരുത്. ഫ്രീസറില്‍നിന്ന് ഒരിക്കല്‍ എടുത്ത സാധനം വീണ്ടും തിരികെ വയ്‌ക്കരുത്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഉപയോഗിച്ചു തീർക്കുകയും വേണം.



20. തിളപ്പിച്ച കുടിവെള്ളത്തില്‍ പച്ചവെള്ളം ചേർത്ത് ഉപയോഗിക്കാമോ?

തിളപ്പിച്ചാറിയ വെള്ളത്തില്‍ രോഗകാരികളായ അണുക്കള്‍ കാണാനുള്ള സാധ്യത കുറയും. എന്നാല്‍, തിളച്ച വെള്ളത്തിലേക്കു തണുത്ത വെള്ളം ഒഴിക്കുമ്ബോള്‍ വെള്ളത്തിന്റെ താപനില പകുതിയായി കുറയും. ഈ താപനിലയില്‍ തണുത്ത വെള്ളത്തിലുള്ള രോഗാണുക്കള്‍ മുഴുവൻ നശിക്കണമെന്നില്ല. അതുകൊണ്ടു ചൂടുവെള്ളത്തില്‍ തണുത്ത വെള്ളം ഒഴിക്കാതിരിക്കുന്നതാണു നല്ലത്.

21. ബ്രെഡ് എത്ര ദിവസം കേടാകാതെയിരിക്കും?

ഏറ്റവും എളുപ്പത്തില്‍ കേടാകുന്ന ഭക്ഷണസാധനമാണു ബ്രെഡ്. റൊട്ടിയിലെ പൂപ്പല്‍ വയറിളക്കവും ഛർദിയുമുണ്ടാക്കും. പായ്‌ക്ക് ചെയ്‌ത ഡേറ്റ് നോക്കി വേണം കടയില്‍നിന്നു ബ്രെഡ് വാങ്ങാൻ. പായ്‌ക്ക് ചെയ്‌തു മൂന്നു ദിവസത്തിനകം ബ്രെഡ് കഴിച്ചുതീർക്കണം. ചില ബ്രെഡ് കഴിക്കുമ്ബോള്‍ത്തന്നെ രുചിവ്യത്യാസം തോന്നാം. അങ്ങനെയുള്ളവയില്‍ പൂപ്പല്‍ പടർന്നിട്ടുണ്ടോ എന്നു ശ്രദ്ധിക്കണം. പൂപ്പല്‍ ഇല്ലെങ്കില്‍ അന്നുതന്നെ ഉപയോഗിച്ചു തീർക്കണം. ബ്രെഡ് ഒന്നോ രണ്ടോ ദിവസം ഫ്രിഡ്‌ജില്‍ വച്ചശേഷം മൊരിച്ചെടുത്ത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, രണ്ടുദിവസത്തില്‍ കൂടുതല്‍ പഴകിയ ബ്രെഡ് ഉപയോഗിക്കരുത്.



22. മുകളിലുള്ള പൂപ്പല്‍ മാറ്റിയശേഷം അച്ചാർ ഉപയോഗിക്കാമോ?

പ്രിസർവേറ്റീവ് ചേർക്കാത്ത അച്ചാറുകള്‍ പുറത്തു വച്ചിരുന്നാല്‍ പൂപ്പല്‍ ബാധിക്കും. വെള്ള, കറുപ്പ് മുതല്‍ ആകർഷകമായ നിറങ്ങളില്‍വരെ പൂപ്പലുണ്ട്. ഒന്നോ രണ്ടോ ദിവസം അച്ചാർ വെളിയില്‍ വച്ചിരുന്നാല്‍ അതില്‍ പൂപ്പല്‍ പടർന്നിരിക്കുന്നതു കാണാം. ഈ പൂപ്പല്‍ സ്‌പൂണ്‍കൊണ്ടു തോണ്ടിക്കളഞ്ഞശേഷം ബാക്കി വരുന്ന അച്ചാർ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍, ഏതു പൂപ്പലും അപകടകാരിയാണ്. ഇത്തരത്തിലുള്ള അച്ചാർ കുട്ടികള്‍ക്കും പ്രായമായവർക്കും കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. കറുത്ത പൂപ്പല്‍ ബാധിച്ച അച്ചാർ ഒരുകാരണവശാലും ഉപയോഗിക്കരുത്. പൂപ്പല്‍ ബാധിച്ച കടല കഴിക്കുന്നതും അപകടമാണ്.

23.തേങ്ങാപ്പാല്‍ ഫ്രിഡ്‌ജില്‍ സൂക്ഷിക്കാമോ?

ചുരണ്ടിയ തേങ്ങ അരമണിക്കൂറിലധികം പുറത്തുവച്ചാല്‍ കേടാകാൻ തുടങ്ങും. പിഴിഞ്ഞെടുത്ത പാല്‍ പുറത്തുവച്ചാലും ഇതേ പ്രശ്‌നമുണ്ട്. തേങ്ങയോ തേങ്ങാപ്പാലോ പിന്നീട് ഉപയോഗിക്കേണ്ടതുണ്ടെങ്കില്‍ അടച്ച പാത്രത്തിലാക്കി ഫ്രിഡ്‌ജില്‍ വയ്‌ക്കുക. പിറ്റേദിവസത്തേക്കു സൂക്ഷിക്കരുത്.




ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വൈറല്‍ ആയതോടെ പുറകെ കൂടി ജനക്കൂട്ടം ; മാല വില്പനയ്ക്ക് എത്തിയ പെണ്‍കുട്ടിയെ അവസാനം നാട്ടിലേക്ക് തിരിച്ചയച്ചു

ലഖ്‌നൗ : മഹാകുംഭമേളയ്ക്കിടെ അതിസുന്ദരിയായ  മാല വില്പനയ്ക്കായി എത്തിയ ഒരു പെണ്‍കുട്ടി കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങളില്‍  വൈറലായി കൊണ്ടിരിക്കുന്നത്. അതിസുന്ദരിയായ മാല വില്പനക്കാരി എന്ന രീതിയില്‍ ചിലർ പുറത്ത് വിട്ട വീഡിയോകള്‍ ആണ് ഈ പെണ്‍കുട്ടിയെ വൈറല്‍ താരമാക്കി മാറ്റിയത്. നീലക്കണ്ണുകള്‍ ഉള്ള പെണ്‍കുട്ടി വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയായിരുന്നു. Click Here To Republic Day Offers മധ്യപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിക്ക് സമൂഹമാദ്ധ്യമങ്ങള്‍ തന്നെയാണ് മൊണാലിസ എന്ന പേര് നല്‍കിയത്. അതിസുന്ദരിയായ മാല വില്പനക്കാരി എന്ന രീതിയില്‍ പ്രചരിച്ച വീഡിയോ വൈറല്‍ ആയതോടെ മൊണാലിസയ്ക്ക് എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയായി.  ചെല്ലുന്നിടത്തൊക്കെ ആള്‍ക്കൂട്ടം ചുറ്റും കൂടുകയും ഫോട്ടോയും വീഡിയോയും പകർത്തുകയും ചെയ്യുന്നത് ബുദ്ധിമുട്ടായി മാറിയതോടെ പെണ്‍കുട്ടിയുടെ പിതാവ് അവളെ നാട്ടിലേക്ക് തന്നെ തിരിച്ചയച്ചു. ജപമാലകളുടെയും മുത്തുമാലകളുടെയും വില്പനയ്ക്കായി മധ്യപ്രദേശില്‍ നിന്നും പ്രയാഗ് രാജിലേക്ക് എത്തിയതായിരുന്നു ഈ പെണ്‍കുട്ടിയുടെ കുടുംബം. വില്‍പ്പനയ്ക്ക് വച്ച...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

'തീയില്‍നിന്ന് രക്ഷപ്പെടാൻ കാമ്ബസില്‍ നിന്നിറങ്ങിയോടി, രാത്രി മുഴുവൻ വണ്ടിയോടിച്ചുകൊണ്ടേയിരുന്നു'; ഒരു വിദ്യാർത്ഥിയുടെ അനുഭവം വൈറലാകുന്നു

'ലോസ് ആഞ്ചല്‍സ്  കൗണ്ടിക്കുള്ളിലെ പാലിസേഡ്‌സ് ഏരിയയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയായിരുന്നു ഞങ്ങളുടെ കാമ്ബസ്. ജനുവരി 7ന്, നൃത്ത റിഹേഴ്സലുകള്‍ പൂർത്തിയാക്കി ഇൻസ്റ്റാഗ്രാം ഫീഡ് പരിശോധിക്കുമ്ബോള്‍ തീ വലിയ തോതില്‍ പടരുന്നത് കണ്ടു. എന്നാല്‍, സ്ഥിതിഗതികള്‍ എത്രത്തോളം ഗുരുതരമാണെന്ന് ഉറപ്പില്ലായിരുന്നു.  വൈകീട്ട് 4 മണിയോടെ ഞങ്ങള്‍ ഭക്ഷണം കഴിക്കാൻ പുറത്തേക്കു പോയി. ഏകദേശം 40 മിനിറ്റ് എടുക്കുന്ന സാന്താ ക്ലാരിറ്റയിലേക്കുള്ള ഞങ്ങളുടെ മടക്ക യാത്രയില്‍ കാമ്ബസ് നില്‍ക്കുന്ന ഭാഗത്തെയും 'ഹസ്റ്റ് ഫയർ' ബാധിക്കുന്ന കാര്യം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. 'ഹസ്റ്റ് ഫയർ' ലോസ് ആഞ്ചല്‍സിലെ സില്‍മാർ പ്രദേശത്ത് സജീവമായ ഒരു കാട്ടുതീയാണ്. കാലിഫോർണിയയില്‍ ശക്തമായ കാറ്റ് ചലിപ്പിക്കുന്ന നിരവധി തീപിടിത്തങ്ങളില്‍ ഒന്നാണിത്. ആ കാട്ടുതീ ഞങ്ങള്‍ക്ക് തെക്കുകിഴക്കായി കാമ്ബസിന് ഏറ്റവും അടുത്തെത്തി.  കടുത്ത മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ ജാഗ്രതയിലായി. പക്ഷേ, കാറ്റ് വളരെ ശക്തമായതിനാല്‍ ഞങ്ങളുടെ വാഹനവും മറ്റു വണ്ടികളും നിരയിട്ടും അല്ലാതെയും ലക്ഷ്യം കാണാതെ അലഞ്ഞുതിരിയാൻ തുടങ്ങി. ഞങ്ങളെ ...

വണ്ണം കുറക്കാനായി രാത്രിയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പച്ചവെള്ളം കുടിച്ചാല്‍ പോലും വണ്ണം വെയ്ക്കും എന്ന് വ്യാകുലപ്പെടുന്ന ആളുകള്‍ അനവധിയാണ്. താരതമ്യേന ആഹാരം കുറവ് കഴിച്ചിട്ടും വണ്ണം മാത്രം കുറയുന്നില്ല എന്ന പരിഭവവും പലരിലും കാണാം. ചിലർക്ക് നിരാശ ഉണ്ടാക്കുന്നതായി കാണാം. ശരീരഭാരം കുറയ്ക്കാന്‍ വെറുതേ ഡയറ്റെടുത്താല്‍ പോര. ശരിയായ രീതിയില്‍ ഡയറ്റ് എടുത്താല്‍ മാത്രമാണ് അതിന്റെ ഗുണങ്ങളും ഫലങ്ങളും കൃത്യമായി ഒരു വ്യക്തിയില്‍ ലഭിക്കുകയുള്ളൂ. വളരെ വേഗത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, രാത്രി ആഹാരം കഴിച്ചതിനുശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ചെയ്താല്‍ വളരെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. നടത്തം ശ്രദ്ധിക്കാം  രാത്രിയില്‍ ആഹാരം കഴിച്ചതിനു ശേഷം വളരെ ചെറിയ രീതിയില്‍ കുറച്ച്‌ നേരം നടക്കുന്നത് നല്ലതാണ്. അമിതമായി കൂടുതല്‍ സമയം നടക്കേണ്ട ആവശ്യമില്ല. 10 അല്ലെങ്കില്‍ 15 മിനിറ്റ് മാത്രം ഒന്ന് നടക്കുക. ഇത്തരത്തില്‍ ചെറിയ രീതിയില്‍ നടക്കുന്നത് മെറ്റബോളിസം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നതാണ്.  മെറ്റബോളിസം വര്‍ദ്ധിക്കുന്നത് ശരീരഭാരം വളരെ വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന...

മുഖം തിളങ്ങും; സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫേസ് പാക്ക്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ഫേസ് പാക്ക് പരീക്ഷിച്ചാലോ. വളരെ നല്ല റിസൾട്ട് കിട്ടുന്ന ഈ പാക്ക് തയ്യറാക്കാൻ അധികം സാധനങ്ങൾ ഒന്നും വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ കൊണ്ട് ഇത് തയ്യാറാക്കാം.സണ് ടാൻ ഉള്ള ഫേസിനു ഇത് നല്ല റിസൾട്ട് കിട്ടും. ഇത് തയ്യാറാക്കുന്നതിനായി കോഫി പൗഡർ, മുട്ടയുടെ വെള്ള , തേൻ എന്നിവ മതിയാകും. ചർമ്മത്തിന് കാപ്പിപൊടി മികച്ചതാണ്. ഇതിലെ ആൻറി എജിംഗ് ഘടകങ്ങൾ ചർമ്മത്തിലെ പാടുകൾ മാറ്റാൻ സഹായിക്കും. കരിവാളിപ്പ് മാറ്റാനും നല്ലതാണ് കാപ്പിപൊടി. ഇതിൽ ധാരാളം ആൻറി ഓക്സിഡുകൾ അടങ്ങിയിട്ടുണ്ട്. പ്രായമാകുന്നതിൻ്റെ എല്ലാ ലക്ഷണങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് മുട്ടയുടെ വെള്ള. പ്രോട്ടീൻസ്, വൈറ്റമിൻ ബി എന്നിവയൊക്കെ ചർമ്മത്തെ സംരക്ഷിക്കാൻ നല്ലതാണ്. കരിവാളിപ്പ് മാറ്റി മൃദുവും തിളക്കവുമുള്ളതാക്കാനും മുട്ടയുടെ വെള്ള സഹായിക്കും.  ചർമ്മം തിളങ്ങാൻ തേൻ നല്ലതാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഇതിൽ ധാരാളമുണ്ട്. നല്ല മോയ്‌ചറൈസ് ആണിത്. മുഖക്കുരുവും അതിൻ്റെ പാട്ടുകളുമൊക്കെ വേഗത്തിൽ മാറാനും തേൻ നല്ലതാണ്. ഈ മൂന്ന് വസ്തുക്കളും കൂടി ഒരു ബൗളിലിട്ട് നന്നായി മിക്സ് ചെയ്യുക. ...

ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയില്‍ ആളിക്കത്തി 300 കോടി രൂപയുടെ ആഡംബര മാളിക; വീഡിയോ വൈറലായി

ലോസ് ഏഞ്ചല്‍സില്‍ പടർന്നു പിടിച്ചിരിക്കുന്ന കാട്ടുതീ പലയിടങ്ങളിലും ഇപ്പോഴും നിയന്ത്രണാധീതമായി തുടരുകയാണ്. കാട്ടുതീ പടര്‍ന്ന് പിടിച്ച പ്രദേശങ്ങളിലേക്ക് അന്വേഷകർക്ക് സുരക്ഷിതമായി പ്രവേശിക്കാൻ കഴിഞ്ഞാല്‍ മാത്രമേ നാശനഷ്ടങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ കഴിയൂ. കുറഞ്ഞത് 10 മരണങ്ങളെങ്കിലും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നശിച്ചു. തീപിടിച്ച കെട്ടിടങ്ങളും കത്തിനശിച്ച വാഹനങ്ങളും അഗ്നിശമന സേനാംഗങ്ങള്‍ ജീവൻ പണയം വെച്ച്‌ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളും കാണിക്കുന്ന ഹൃദയഭേദകമായ നിരവധി വീഡിയോകള്‍ ഇതിനോടൊപ്പം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇൻസ്റ്റാഗ്രാമില്‍ ശ്രദ്ധ നേടിയ ഒരു വീഡിയോ ഒരു ആഡംബര മാളിക പൂർണ്ണമായും തീ വിഴുങ്ങി നില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ്. ഈ ആഡംബര മാളിക 35 മില്യണ്‍ ഡോളറിന് അതായത് ഏകദേശം 300 കോടി രൂപയ്ക്ക് യുഎസ് ആസ്ഥാനമായുള്ള പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ സില്ലോയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. കെട്ടിടം കത്തി നശിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏറെ ദൂരെ നിന്ന് റെക്കോർഡ് ചെയ്ത...

തൈര് എല്ലാ കാലാവസ്ഥയിലും കഴിക്കാമോ ? മഞ്ഞുകാലത്ത് തൈര് കഴിക്കാമോ ?

തൈര് എല്ലാ കാലാവസ്ഥയിലും കഴിക്കാമോ ?   മഞ്ഞുകാലത്ത് തൈര് കഴിക്കാമോ ? നൂറ്റാണ്ടുകളായി നമ്മുടെ സംസ്കാരത്തിൻറെ ഒരു പ്രധാന ഭാഗം തന്നെയാണ് പാലും പാലിൻ്റെ ഉൽപ്പന്നങ്ങളും.  തൈരായും മോരായും പലരീതിയിലും പാലിന്റെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുവരുന്നു. നമ്മുടെ അടുക്കളയിലെ ഒരു പ്രധാന സ്ഥാനം തന്നെ തൈരിന് പണ്ടുമുതലേ കൊടുത്തുവരുന്നു. തൈര് പല രീതികളിലാണ് നമ്മൾ ഉപയോഗിച്ച് വരുന്നത്. ചില കറികളിലും സലാഡുകളിലും സ്മൂത്തുകളിലും അങ്ങനെ വിവിധ തരം ഭക്ഷണ വസ്തുക്കലുടേ കൂടെ നമ്മൾ തൈര് ഉപയോഗിക്കാറുണ്ട്. തൈരിൽ വളരെയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. എന്നാല്‍ പലരും മഞ്ഞുകാലത്ത് തൈര് കഴിക്കാറില്ല. എന്നാല്‍ തൈര് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്നും മഞ്ഞുകാലത്ത് ഇവ കഴുക്കുന്നത് നല്ലതാണെന്നുമാണ്  പറയുന്നത്.  ദിവസവും തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും നല്ലതാണ്.  ...

അമിതമായ കഫീൻ ചർമ്മത്തെ എങ്ങനെ ബാധിക്കുമെന്നറിയാം

കാപ്പി മുഖക്കുരുവിന് കാരണമാകുമോ? ദിവസം ആരംഭിക്കുമ്പോൾ തന്നെ ഒരു കാപ്പി കുടിക്കുന്നത് മിക്കവരുടെയും ശീലമാണ്. കാപ്പി കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് പലർക്കും വളരെ ഊർജ്ജം നൽകുന്ന കാര്യവുമാണ്. എന്നാൽ, കാപ്പി അമിതമായി കുടിക്കുന്നത് നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അറിയേണ്ടതുണ്ട്. കഫീൻ അമിതമായി കഴിക്കുന്നത് പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചർമ്മത്തിന്റെ ആരോ​ഗ്യത്തെയും കാപ്പി ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത് കാപ്പി മെറ്റബോളിസം വർധിപ്പിക്കുകയും കൂടുതൽ ഊർജം നൽകുകയും ചെയ്യുമെങ്കിലും, അമിതമായി കുടിച്ചാൽ, അത് നിങ്ങളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കും. കാപ്പി മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നുവെന്നതാണ് കാപ്പിയുമായി ബന്ധപ്പെട്ട ചർമ്മപ്രശ്നങ്ങളിലെ പ്രധാനപ്പെട്ടത്. ഭക്ഷണക്രമവും മുഖക്കുരുവും തമ്മിലുള്ള ബന്ധം പലപ്പോഴും സംസാരിക്കപ്പെടുന്ന വിഷയമാണ്. മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങളെ വ്യക്തമാക്കാൻ ആവശ്യപ്പെട്ട പഠനങ്ങളിൽ കാപ്പി പലപ്പോഴും മുഖക്കുരുവിന് കാരണമാകുന്നതാണെന്ന് കണ്ടെത്തിയിരുന്നു. കാപ്പി കുടിക്കുന്നത് മുഖക്കുരുവിന് കാരണമാകുന്നുണ്ടോ ഇ...

ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ചു, അന്ന് 32 കോടിക്ക് നിര്‍മ്മിച്ച ആഡംബര കൊട്ടാരവും കാട്ടുതീ വിഴുങ്ങി

ലോസാഞ്ചലസ്: കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനമായ 2.04 ബില്യണ്‍ എന്ന മഹാഭാഗ്യം കാലിഫോർണിയക്കാരൻ എഡ്വിൻ കാസ്‌ട്രോയെ തേടിയെത്തിയത്. ഇന്ത്യൻ രൂപയില്‍ 16,590 കോടി വരും കാസ്‌ട്രോയ്ക്ക് ലഭിച്ച സമ്മാനത്തുക.  ആ സമ്മാനത്തുകയില്‍ നിന്നും 25.5 മില്യണ്‍ ഡോളർ (2,19 കോടി രൂപ) ചെലവഴിച്ച്‌ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ഹില്‍സില്‍ സ്ഥലവും വാങ്ങി ഒരു ആഡംബര മന്ദിരം പണിതുയർത്തി. മാലിബു ഗെറ്റ്‌എവേ എന്ന കൊട്ടാര സദൃശ്യമായ ആ മണിമാളിക ആരുടെയും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. പക്ഷേ, ഇന്നവിടം ഒരു പിടി ചാര കൂമ്ബാരം മാത്രമാണന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ലോസ് ഏഞ്ചല്‍സിനെ വിഴുങ്ങിയ പാലിസേഡ്‌സ് തീയില്‍ ആ കൊട്ടാരം പൂർണമായും കത്തി നശിച്ചു. മാരകമായ തീപിടുത്തത്തിന് ശേഷം, കാസ്ട്രോയുടെ 3.8 മില്യണ്‍ ഡോളറിന്‍റെ വീട്ടില്‍ അവശേഷിച്ചത് ഏതാനും കോണ്‍ക്രീറ്റ് തൂണുകളും കനല്‍ എരിയുന്ന ചാരക്കൂമ്ബാരവും മാത്രമാണെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. പൂർണമായും കത്തി നശിച്ച പ്രദേശത്തിന്‍റെ ചിത്രങ്ങളും ന്യൂയോർക്ക് പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. ചരിത്...