'തീയില്‍നിന്ന് രക്ഷപ്പെടാൻ കാമ്ബസില്‍ നിന്നിറങ്ങിയോടി, രാത്രി മുഴുവൻ വണ്ടിയോടിച്ചുകൊണ്ടേയിരുന്നു'; ഒരു വിദ്യാർത്ഥിയുടെ അനുഭവം വൈറലാകുന്നു
'ലോസ് ആഞ്ചല്‍സ് കൗണ്ടിക്കുള്ളിലെ പാലിസേഡ്‌സ് ഏരിയയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയായിരുന്നു ഞങ്ങളുടെ കാമ്ബസ്.
ജനുവരി 7ന്, നൃത്ത റിഹേഴ്സലുകള്‍ പൂർത്തിയാക്കി ഇൻസ്റ്റാഗ്രാം ഫീഡ് പരിശോധിക്കുമ്ബോള്‍ തീ വലിയ തോതില്‍ പടരുന്നത് കണ്ടു. എന്നാല്‍, സ്ഥിതിഗതികള്‍ എത്രത്തോളം ഗുരുതരമാണെന്ന് ഉറപ്പില്ലായിരുന്നു.
വൈകീട്ട് 4 മണിയോടെ ഞങ്ങള്‍ ഭക്ഷണം കഴിക്കാൻ പുറത്തേക്കു പോയി. ഏകദേശം 40 മിനിറ്റ് എടുക്കുന്ന സാന്താ ക്ലാരിറ്റയിലേക്കുള്ള ഞങ്ങളുടെ മടക്ക യാത്രയില്‍ കാമ്ബസ് നില്‍ക്കുന്ന ഭാഗത്തെയും 'ഹസ്റ്റ് ഫയർ' ബാധിക്കുന്ന കാര്യം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. 'ഹസ്റ്റ് ഫയർ' ലോസ് ആഞ്ചല്‍സിലെ സില്‍മാർ പ്രദേശത്ത് സജീവമായ ഒരു കാട്ടുതീയാണ്. കാലിഫോർണിയയില്‍ ശക്തമായ കാറ്റ് ചലിപ്പിക്കുന്ന നിരവധി തീപിടിത്തങ്ങളില്‍ ഒന്നാണിത്. ആ കാട്ടുതീ ഞങ്ങള്‍ക്ക് തെക്കുകിഴക്കായി കാമ്ബസിന് ഏറ്റവും അടുത്തെത്തി.
കടുത്ത മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ ജാഗ്രതയിലായി. പക്ഷേ, കാറ്റ് വളരെ ശക്തമായതിനാല്‍ ഞങ്ങളുടെ വാഹനവും മറ്റു വണ്ടികളും നിരയിട്ടും അല്ലാതെയും ലക്ഷ്യം കാണാതെ അലഞ്ഞുതിരിയാൻ തുടങ്ങി. ഞങ്ങളെ പരിഭ്രാന്തി പിടികൂടി. ഡ്രൈവ് ചെയ്യുന്ന സുഹൃത്ത് സ്റ്റിയറിങ്ങില്‍ മുറുകെ പിടിച്ചു. റോഡിലൂടെ വീശിയടിക്കുന്ന പൊടിപടലത്തിലൂടെ വണ്ടി കടന്നുപോയി. ഒരു നിമിഷത്തേക്ക് കാഴ്ച തന്നെ മറഞ്ഞു. ഞങ്ങളുടെ ഹൃദയം പുറത്തേക്ക് ചാടിയ പോലെ തോന്നി. മറ്റൊരു കൊടുങ്കാറ്റ് വലതുവശത്തുനിന്ന് വന്നടിച്ചു. എങ്ങനെയോ ഞങ്ങള്‍ സാന്താ ക്ലാരിറ്റയിലെ മുറികളില്‍ എത്തി. കുറച്ചുകഴിഞ്ഞ് സുഹൃത്തുക്കള്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ കണ്ടു. അയല്‍പക്കങ്ങള്‍ മുഴുവൻ കത്തിചാമ്ബലായിരുന്നു.
എല്ലായിടത്തും ഒഴിപ്പിക്കല്‍ ഉത്തരവുകള്‍. അർധരാത്രിക്കു ശേഷം വാതില്‍ തുറന്ന് ഞാൻ പുറത്തേക്ക് ഓടി. അപ്പോഴാണ് തീപിടിത്തം എത്രത്തോളം ഗുരുതരമാണെന്ന് മനസ്സിലാക്കിയത്. തത്സമയ അപ്‌ഡേറ്റുകള്‍ പോസ്റ്റുചെയ്യുന്ന 'വാച്ച് ഡ്യൂട്ടി' എന്നൊരു ആപ്പ് ഞാൻ കണ്ടെത്തി. ഹസ്റ്റ് ഫയർ ഏതാനും മൈലുകള്‍ മാത്രം അകലെയാണെന്ന് തിരിച്ചറിഞ്ഞു. മണിക്കൂറിനുള്ളില്‍ അത് സാന്താ ക്ലാരിറ്റയുടെ തെക്കേയറ്റത്തെ ഏറ്റവും പഴയ കമ്യൂണിറ്റി ആയ ന്യൂഹാളില്‍ എത്തി.
ജനുവരി 8ന് പുലർച്ചെ 1.40തോടെ ഞാൻ റൂംമേറ്റിനെ ഉണർത്തി. കഴിയുന്നതെല്ലാം വാരിവലിച്ച് ബാഗുകളിലാക്കി. 1.48ന് ഞങ്ങള്‍ കാമ്ബസില്‍നിന്ന് ഇറങ്ങിയോടുമ്ബോള്‍ ആ കാഴ്ച കണ്ട് മരവിച്ചുപോയി. ഒരു കുന്ന് നിന്ന് ജ്വലിക്കുന്നു! അത് രാത്രിയിലെ ആകാശത്തെ വിചിത്രവും ഭയാനകവുമായ ഓറഞ്ച്-പിങ്ക് നിറത്തില്‍ പ്രകാശിപ്പിച്ചു. അവിടെനിന്നും പുക ഉയരുന്നത് നോക്കിനിന്നപ്പോള്‍ തന്നെ ആ നിശ്ശബ്ദതയില്‍ ശ്വാസം മുട്ടി.
അധികനേരം നിന്നില്ല. തീജ്വാലകളില്‍ നിന്ന് രക്ഷപ്പെടാൻ ഞങ്ങളുടെ സുഹൃത്ത് 125 കിലോമീറ്റർ ദൂരം വണ്ടിയോടിച്ച് സാന്താ ബാർബറയിലേക്ക് കൊണ്ടുപോയി. കാട്ടുതീ പടർന്ന് പിടിക്കുന്ന 'സാന്താ അന' കാറ്റ് ഞങ്ങളെയും പിടികൂടി. പിറ്റേന്ന് രാവിലെയായപ്പോള്‍ ഉറക്കം നഷ്ടപ്പെട്ട് ഏതാണ്ട് തകർന്നിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു. തീപിടിത്തം നേരിട്ട് ബാധിച്ച ആളുകള്‍ എന്താണ് അനുഭവിക്കുന്നതെന്നോ സാഹചര്യത്തിന്റെ ഗൗരവത്തെക്കുറിച്ചോ ഞങ്ങളില്‍ ആർക്കും ആദ്യം പൂർണ്ണമായി മനസ്സിലായിരുന്നില്ല. തീജ്വാലകള്‍ അയല്‍പക്കങ്ങളിലേക്ക് അടുക്കുന്നത് അവിശ്വസനീയതയോടെ നോക്കി. എന്റെ വാതില്‍പ്പടിയില്‍ നിന്ന് അവരെ കാണുന്നതുവരെ.
എന്റെ സുഹൃത്തുക്കള്‍ പങ്കിട്ട ചിത്രങ്ങള്‍, അവരുടെ വീടുകള്‍ തീയില്‍ വിഴുങ്ങിയത് കാണുന്നത് ഹൃദയഭേദകമായിരുന്നു. പലർക്കും അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു. അവരുടെ സന്ദേശങ്ങളില്‍ ഭയവും ആശയക്കുഴപ്പവും നിസ്സഹായതയും നിറഞ്ഞിരുന്നു. കാറ്റിന്റെ ആഘാതത്തില്‍ തീ പെട്ടെന്ന് പടർന്നു. ചാരം മാത്രം അവശേഷിപ്പിച്ചു.
ആപ്പ് വീണ്ടും പരിശോധിക്കാൻ ഞങ്ങള്‍ ഭയപ്പെട്ടു. ഞങ്ങളുടെ കാമ്ബസിലെ കെട്ടിടങ്ങള്‍ ഇപ്പോഴും നിലവിലുണ്ടോ എന്ന് ഉറപ്പില്ല. തുടർന്ന് എല്ലാവരോടും സുരക്ഷിതരായിരിക്കാൻ പ്രേരിപ്പിക്കുന്ന ഇ-മെയിലുകള്‍ വരാൻ തുടങ്ങി. തീപിടിത്തത്തില്‍ നാശനഷ്ടം സംഭവിച്ച വിദ്യാർഥികള്‍ക്ക് അഭയം നല്‍കി ഭരണകൂടം ജാഗ്രത പുലർത്തി.
'ഹസ്റ്റ് ഫയർ' മറ്റൊരു ദിശയിലേക്ക് നീങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ആശ്വാസം ലഭിച്ചു. എന്റെ റൂംമേറ്റിന് മിഷിഗണിലേക്ക് പോകാൻ ഒരു ഫ്ലൈറ്റ് ഉണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ കാമ്ബസിലേക്ക് മടങ്ങി സാധനങ്ങള്‍ എടുക്കാൻ തീരുമാനിച്ചു. ലോസ് ആഞ്ചല്‍സിലെ ബർബാങ്ക് എയർപോർട്ട് അടച്ചുപൂട്ടിയതിനാല്‍, ഫ്ലൈറ്റുകള്‍ വൈകിയേക്കാമെന്ന് അനുമാനിച്ചു. കാറ്റ് കാരണം പൊതുഗതാഗതം വിശ്വസനീയമല്ലെന്ന് തോന്നിയതിനാല്‍ പിറ്റേന്ന് വൈകുന്നേരം തിരികെ യാത്ര ചെയ്യാൻ ഞങ്ങള്‍ പദ്ധതിയിട്ടു.
ജനുവരി 9ന്, ഹസ്റ്റ് ഫയർ ഒന്ന് ഒതുങ്ങാൻ തുടങ്ങിയപ്പോള്‍ അന്നു വൈകുന്നേരം കാറ്റു വീശുമെന്ന് ഞങ്ങള്‍ക്ക് മറ്റൊരു മുന്നറിയിപ്പ് ലഭിച്ചു. ഒറ്റപ്പെട്ടു പോകാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഉടൻ പുറത്തു കടക്കാൻ തീരുമാനിച്ചു. ലോസ് ഏഞ്ചല്‍സ് ഇന്റർനാഷണല്‍ എയർപോർട്ടിലേക്ക് ടാക്സിയില്‍ യാത്ര ചെയ്തു. സാഹചര്യം പ്രവചനാതീതമായിരുന്നു.
അടുത്ത ദിവസം എന്റെ റൂംമേറ്റ് പോയപ്പോള്‍ നാശത്തിന്റെ സാമീപ്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാൻ എന്റെ റൂമില്‍ ഇരുന്നുപോയി. അഗ്നിശമന സേനാംഗങ്ങളും മറ്റ് പ്രതികരണക്കാരും ഇപ്പോഴും തീയണക്കാനുള്ള പോരാട്ടത്തിലാണ്. മരണസംഖ്യ കൂടുന്നു. 36,000 ഏക്കറിലധികം കത്തിനശിച്ചു. എല്ലാം നഷ്ടപ്പെട്ടവരെക്കുറിച്ചും GoFundMe ലിങ്കുകള്‍ പങ്കിടുന്ന ആളുകളെക്കുറിച്ചും അവർ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വേദനാജനകമായ യാഥാർത്ഥ്യത്തെക്കുറിച്ചും ഞാൻ ചിന്തിച്ചു. തല്‍ക്കാലം, തിങ്കളാഴ്ച സ്കൂള്‍ പുനഃരാരംഭിക്കാൻ തയ്യാറെടുക്കുമ്ബോള്‍, കുട്ടികളുടെയും എല്ലാവരുടെയും ക്ഷേമത്തിനും സുരക്ഷക്കും വേണ്ടി ഞങ്ങള്‍ പ്രാർത്ഥിക്കുന്നു.
ആമസോണിലെ ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യുക