കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്.
ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്.
മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും.
ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ.
പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും കൊണ്ട് ശരീരത്തില്‍ മുഴുവനായും നല്ല ചില മാറ്റങ്ങള്‍ കൊണ്ടുവരാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പൊക്കിളില്‍ എണ്ണ മസാജ് ചെയ്യുന്നതുക്കൊണ്ട് ശരീരത്തില്‍ വിഷാംശം ഇല്ലാതാക്കുക മാത്രമല്ല പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മികച്ച ഫലങ്ങള്‍ നല്‍കും.
ഡ്രൈ ഐ സിന്‍ഡ്രോമിന് പരിഹാരം, സന്ധി വേദനയ്ക്ക് ആശ്വാസം, പ്രത്യുല്‍പാദന ആരോഗ്യം മെച്ചപ്പെടുത്തുക, ദഹന ശേഷി വര്‍ദ്ധിപ്പിക്കുക, ആര്‍ത്തവ അസ്വസ്ഥതകള്‍ ഇല്ലാതാക്കുക, മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുക തുടങ്ങി നിരവധി ഗുണങ്ങളാണ് ഈ ചികിത്സാരീതിയ്ക്കുള്ളത്. കൂടാതെ ചര്‍മം മൃദുവാക്കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു. മുഖക്കുരു, മുഖത്തെ പാടുകൾ, ചുണ്ട് വിണ്ടുകീറല്‍, വരണ്ട ചര്‍മം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും തലമുടിയ്ക്ക് തിളക്കവും ബലവും നല്‍കാനും ഈ രീതി ഗുണം ചെയ്യും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.