ശരീരഭാരം കുറയ്ക്കാന്‍ വെറുതേ ഡയറ്റെടുത്താല്‍ പോര. ശരിയായ രീതിയില്‍ ഡയറ്റ് എടുത്താല്‍ മാത്രമാണ് അതിന്റെ ഗുണങ്ങളും ഫലങ്ങളും കൃത്യമായി ഒരു വ്യക്തിയില്‍ ലഭിക്കുകയുള്ളൂ.
വളരെ വേഗത്തില്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, രാത്രി ആഹാരം കഴിച്ചതിനുശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ ചെയ്താല്‍ വളരെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
നടത്തം ശ്രദ്ധിക്കാം
രാത്രിയില്‍ ആഹാരം കഴിച്ചതിനു ശേഷം വളരെ ചെറിയ രീതിയില്‍ കുറച്ച് നേരം നടക്കുന്നത് നല്ലതാണ്. അമിതമായി കൂടുതല്‍ സമയം നടക്കേണ്ട ആവശ്യമില്ല. 10 അല്ലെങ്കില്‍ 15 മിനിറ്റ് മാത്രം ഒന്ന് നടക്കുക. ഇത്തരത്തില്‍ ചെറിയ രീതിയില്‍ നടക്കുന്നത് മെറ്റബോളിസം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നതാണ്.
മെറ്റബോളിസം വര്‍ദ്ധിക്കുന്നത് ശരീരഭാരം വളരെ വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. നടക്കുമ്ബോള്‍ വളരെ വേഗത്തില്‍ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, അമിതവേഗത്തില്‍ നടക്കുന്നത് ദഹന പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നു. സാധാരണരീതിയില്‍ സാവധാനത്തില്‍ നടക്കുന്നതാണ് നല്ലത്.
സമയം ശ്രദ്ധിക്കണം
പലരും രാത്രി കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് ആഹാരം കഴിക്കുന്നത് കാണാം. ചിലര്‍ രാത്രി 10 മണിയ്ക്കായിരിക്കും ആഹാരം കഴിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ആഹാരം കഴിക്കുന്നത് തെറ്റാണ്. 7 മണിയ്ക്ക മുന്‍പ് ആഹാരം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എല്ലാവരും വളരെ വേഗം ആഹാരം കഴിക്കുന്നത് ദഹനം കൃത്യമാകാന്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ, ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാനും ഈ ശീലം സഹായിക്കുന്നു.
മധുരം അകറ്റിനിർത്താം
രാത്രിയില്‍ പരമാവധി മധുരം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി മധുരം കഴിക്കുന്നത് സത്യത്തില്‍ ആരോഗ്യത്തിന് നല്ലതല്ല. പ്രത്യേകിച്ച്, രാത്രിയില്‍ മധുരം കഴിച്ചാല്‍ വണ്ണം കൂടുന്നതിന് കാരണമാകുന്നു. അതിനാല്‍, പരമാവധി രാത്രിയില്‍ മധുരപ്പലഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
സ്‌ട്രെസ്സ് ഇല്ലാതാക്കാം
അമിതമായി സ്‌ട്രെസ്സ് അനുഭവിക്കുന്ന ഒരു വ്യക്തിയില്‍ വണ്ണം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം, സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ ശരീരത്തില്‍ അമിതമാകുന്നത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു. അതിനാല്‍, സ്‌ട്രെസ്സ് കുറയ്ക്കാന്‍ രാത്രിയില്‍ ബ്രീത്തിംഗ് വ്യായാമങ്ങള്‍, അല്ലെങ്കില്‍ മനസ്സിനെ ശാന്തമാക്കുന്ന രീതിയിലുള്ള വ്യായാമങ്ങള്‍ എന്നിവ ശീലമാക്കുന്നത് വളരെ നല്ലതാണ്.
മതിയായ ഉറക്കം
എത്രയൊക്കെ ശ്രമിച്ചാലും ഉറക്കം കൃത്യമല്ലെങ്കില്‍ ശരീരഭാരം കുറയാനും ബുദ്ധിമുട്ടും. അതിനാല്‍, രാത്രിയില്‍ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക. പ്രത്യേകിച്ച് കഫേയ്ന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക. ശരിയായ വിധത്തില്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ശീലങ്ങള്‍ പിന്തുടരുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.