ഇപ്പോഴത്തെ ഈ കാലാവസ്ഥയിൽ പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങള്‍ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് അമിതമായി ചൂടും പൊടിയും വെയിലും ഏല്‍ക്കുന്നവർക്ക്.
ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തില്‍ ചുളിവും ഉണ്ടാവും. സണ്‍സ്‌ക്രീൻ ഉപയോഗിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാം.
ഇനി ചർമപ്രശ്‌നങ്ങള്‍ ഉണ്ടായവരാണെങ്കില്‍ അത് മാറാനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പാക്കുണ്ട്. ഈ ഫേസ്‌പാക്ക് ആഴ്‌ചയില്‍ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാല്‍ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉള്‍പ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.
ആവശ്യമായ സാധനങ്ങള്‍
റാഗി - 3 ടേബിള്‍സ്‌പൂണ്‍
പാല്‍ - 5 ടേബിള്‍സ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
റാഗിയില്‍ പാലൊഴിച്ച് രണ്ട് മണിക്കൂർ കുതിർക്കാൻ വയ്‌ക്കണം. ശേഷം ഇതിനെ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത കൂട്ടില്‍ അല്‍പ്പം പാല് കൂടി ചേർത്ത് ഒരു പാത്രത്തിലാക്കി കുറുക്കിയെടുക്കുക.
ഉപയോഗിക്കേണ്ട വിധം
ഫേസ്‌വാഷ് അല്ലെങ്കില്‍ പയറുപൊടി ഉപയോഗിച്ച് മുഖം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഈ ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കാം. ഉണങ്ങിത്തുടങ്ങുമ്ബോള്‍ ഒരു ലെയർ കൂടി പുരട്ടണം. നന്നായി ഉണങ്ങി വരുമ്ബോള്‍ കഴുകി കളയാവുന്നതാണ്. ഒറ്റ ഉപയോഗത്തില്‍ തന്നെ അതിശയിപ്പിക്കുന്ന ഫലം കിട്ടും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.