മറ്റ് ചിലരാകട്ടെ രാവിലെയും വൈകിട്ടും കുളിക്കും. ശരിക്കും ഈ രാത്രിയിലെ കുളിക്ക് അർത്ഥമുണ്ടോ? രാവിലെ ഒന്ന് കുളിച്ചാല്‍ രാത്രി പിന്നെ കുളിക്കണോ? അഥവാ രാത്രി കുളിച്ചാലും അതുകൊണ്ട് ഗുണം വല്ലതുമുണ്ടോ?
എങ്കില്‍ കേട്ടോളൂ… രാത്രിയിലെ കുളി പതിവാക്കുന്നത് നല്ലതാണ്. എന്തെന്നാല്‍ ചർമ്മാരോഗ്യം, മുടിയുടെ ആരോഗ്യം എന്നിവ മുതല്‍ നല്ല ഉറക്കം കിട്ടാനും റിലാക്സ് ആകാനും രാത്രിയിലെ കുളി ഏറെ സഹായിക്കും. രാത്രിയിലെ കുളിയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഒന്ന് ചുരുക്കത്തില്‍ അറിയാം.
മുഖക്കുരു ഉണ്ടാകുന്നത് തടയാം:
നിങ്ങള്‍ എവിടെയെങ്കിലുമൊക്കെ യാത്ര പോയിട്ട് വന്നെന്ന് ഇരിക്കട്ടെ. ഉറക്കം വന്ന് പെട്ടെന്ന് കിടക്കുന്നവർ അനവധിയുണ്ട്. പൊടിയും വിയർപ്പുമൊക്കെയായി ഇങ്ങനെ കിടന്നുറങ്ങുന്നത് മുഖക്കുരു അടക്കം വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കിടക്കുന്നതിന് മുൻപ് കുളിക്കുന്നത് ഏറെ നല്ലതാണ്. സിങ്ക് സോപ്പ് ഇത്തരം ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതാകും നല്ലത്.
മികച്ച ചർമ്മാരോഗ്യം നിലനിർത്താം
ഗ്രോത്ത് ഹോർമോണുകള്‍, സെക്സ് ഹോർമോണുകള്‍ എന്നിവയുടെ പ്രവർത്തനം രാത്രി സമയം ഉച്ചസ്ഥായിയിലെത്തും. അതുകൊണ്ട് തന്നെ രാത്രിയില്‍ കുളിക്കുന്നത് ചർമ്മത്തിൻ്റെ ഉപരിതലത്തില്‍ നിന്ന് ഏതെങ്കിലും ബാഹ്യ ഉത്തേജനം നീക്കം ചെയ്യുകയും നിങ്ങളുടെ ഹോർമോണുകളെ നിലനിർത്തുകയും ചെയ്യും. രാത്രി കുളിക്കുന്നത് വഴി ചർമത്തിലുള്ള ഹോർമോണുകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നും പറയാം.
റിലാക്സേഷൻ
രാത്രി ഉറങ്ങുന്നതിന് മുൻപ് കുളിക്കുന്നത് ഒരു റിലാക്സ്ഡ് മൂഡ് നല്‍കും. ഒരു ഫ്രഷ്‌നൻസ് ഫീല്‍ ചെയ്യാൻ ഇതേറെ സഹായിക്കും എന്നാണ് പഠനങ്ങള്‍ വ്യക്തമാകുന്നത്. മികച്ച ഉറക്കം കിട്ടാനും ഇതേറെ സഹായിക്കും. രാത്രിയിലുള്ള കുളി പിരിമുറുക്കവും ഉത്കണ്ഠയും ലഘൂകരിക്കുകയും വിശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്.
മുടിയുടെ ആരോഗ്യത്തിന് രാത്രിയിലെ കുളിയുമായി എന്തുബന്ധം?
മുടിയുടെ കാര്യം നോക്കിയാല്‍, രാത്രിയില്‍ മുടി കഴുകുന്നത് വഴി നിങ്ങള്‍ക്ക് മുടി വേഗത്തില്‍ എയർ ട്രൈ ചെയ്യാൻ കഴിയും. ഇത് ഈർപ്പം തടഞ്ഞുനിർത്താനേറെ സഹായിക്കും. മുടിയില്‍ അടിഞ്ഞുകൂടിയ പൊടി, അഴുക്ക് എന്നിവ നീക്കം ചെയ്യാനും രാത്രിയിലെ കുളിയിലൂടെ കഴിയും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.