വൈറല്‍ ആയതോടെ പുറകെ കൂടി ജനക്കൂട്ടം ; മാല വില്പനയ്ക്ക് എത്തിയ പെണ്‍കുട്ടിയെ അവസാനം നാട്ടിലേക്ക് തിരിച്ചയച്ചു
അതിസുന്ദരിയായ മാല വില്പനക്കാരി എന്ന രീതിയില്‍ ചിലർ പുറത്ത് വിട്ട വീഡിയോകള്‍ ആണ് ഈ പെണ്‍കുട്ടിയെ വൈറല്‍ താരമാക്കി മാറ്റിയത്. നീലക്കണ്ണുകള്‍ ഉള്ള പെണ്‍കുട്ടി വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയായിരുന്നു.
Click Here To Republic Day Offers
മധ്യപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിക്ക് സമൂഹമാദ്ധ്യമങ്ങള്‍ തന്നെയാണ് മൊണാലിസ എന്ന പേര് നല്‍കിയത്. അതിസുന്ദരിയായ മാല വില്പനക്കാരി എന്ന രീതിയില്‍ പ്രചരിച്ച വീഡിയോ വൈറല്‍ ആയതോടെ മൊണാലിസയ്ക്ക് എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയായി.
ചെല്ലുന്നിടത്തൊക്കെ ആള്‍ക്കൂട്ടം ചുറ്റും കൂടുകയും ഫോട്ടോയും വീഡിയോയും പകർത്തുകയും ചെയ്യുന്നത് ബുദ്ധിമുട്ടായി മാറിയതോടെ പെണ്‍കുട്ടിയുടെ പിതാവ് അവളെ നാട്ടിലേക്ക് തന്നെ തിരിച്ചയച്ചു.
ജപമാലകളുടെയും മുത്തുമാലകളുടെയും വില്പനയ്ക്കായി മധ്യപ്രദേശില്‍ നിന്നും പ്രയാഗ് രാജിലേക്ക് എത്തിയതായിരുന്നു ഈ പെണ്‍കുട്ടിയുടെ കുടുംബം. വില്‍പ്പനയ്ക്ക് വച്ച മാലകളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടിയുടെ സൗന്ദര്യം ആളുകളെ ആകർഷിക്കാൻ തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ പിതാവിന് ആശങ്കയായി.
Click Here To Republic Day Offers
ഇത്തരമൊരു സാഹചര്യത്തില്‍ മകളെ തുടർന്നും ഇവിടെ നിർത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കും എന്ന് മനസ്സിലാക്കിയ അദ്ദേഹം പെണ്‍കുട്ടിയെ മധ്യപ്രദേശിലേക്ക് തിരികെ അയക്കുകയായിരുന്നു.