ശരീര ദുർഗന്ധം പലരും നേരിടുന്നൊരു പ്രശ്നമാണ്. മോശം ശുചിത്വം, വസ്ത്രധാരണം, എന്നിവ ഇതിന് കാരണമാകുമെങ്കിലും, പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ഘടകം ശരീരത്തിലെ കോർട്ടിസോളിന്റെ അളവാണ്. സ്ട്രെസ് ഹോർമോണായ ഉയർന്ന കോർട്ടിസോളിന്റെ അളവ് അമിതമായ വിയർപ്പിന് കാരണമാകുകയും ശരീരത്തില്‍ ദുർഗന്ധം ഉണ്ടാക്കുകയും ചെയ്യും. ഇതിനെ ചെറുക്കുന്നതിന്, ശുചിത്വത്തില്‍ മാത്രമല്ല, ജീവിതശൈലിയിലൂടെയും ഭക്ഷണക്രമത്തിലൂടെയും കോർട്ടിസോളിന്റെ അളവ് നിയന്ത്രക്കുന്നതിനും ശ്രദ്ധിക്കണം. കോർട്ടിസോള്‍ സന്തുലിതമാക്കുന്നതിനും ശരീര ദുർഗന്ധം ഒഴിവാക്കുന്നതിനുമുള്ള 9 ജീവിതശൈലി മാറ്റങ്ങളെക്കുറിച്ച് ഡയറ്റീഷ്യൻ മൻപ്രീത് കല്‍റ ഇൻസ്റ്റഗ്രാം വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ട്. 1. 15 മിനിറ്റ് സൂര്യപ്രകാശമേറ്റ് ദിവസം തുടങ്ങുക രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ശരീരത്തിലെ സർക്കാഡിയൻ താളം നിയന്ത്രിക്കാൻ സഹായിക്കുന്നു, ഇത് കോർട്ടിസോളിന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നു. രാവിലെ കുറഞ്ഞത് 15 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏല്‍ക്കാൻ ശ്രമിക്കുക. 2. ദിവസം മുഴുവൻ ജലാംശം നിലനിർത്തുക വിയർപ്പും ശരീര താപനിലയും നിയന്ത്രിക്കുന്നത് ഉള്‍പ്പെടെ ശരീരത്തിന്റെ പ്ര...