എയർടെല്‍ ജിയോ എന്നിവയെപ്പോലെ തന്നെ ഇന്ത്യൻ ടെലിക്കോം മേഖലയിലെ ശക്തമായ സാന്നിധ്യമാണ് വൊഡാഫോണ്‍ ഐഡിയ (VI). നിരവധി മികച്ച റീച്ചാർജ് പ്ലാനുകള്‍ വിഐ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്.
അതില്‍ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളുമായി എത്തുന്ന ചില പ്ലാനുകളും ഉണ്ട്. ഒടിടി ആനുകൂല്യങ്ങള്‍ സഹിതം എത്തുന്ന വിഐ പ്രീപെയ്ഡ് പ്ലാനുകളില്‍ സോണിലിവ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന മൂന്ന് പ്ലാനുകള്‍ ഉണ്ട്. 95 രൂപ, 408 രൂപ, 998 രൂപ എന്നീ വിലകളിലാണ് ഈ പ്രീപെയ്ഡ് പ്ലാനുകള്‍ എത്തുന്നത്. അധിക ചെലവ് ഇല്ലാതെ സോണിലിവ് സബസ്ക്രിപ്ഷൻ ആസ്വദിക്കാൻ ഈ പ്ലാനുകള്‍ സഹായിക്കുന്നു.
സോണിലിവ് സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന മൂന്ന് വിഐ പ്രീപെയ്ഡ് പ്ലാനുകളില്‍ 95 രൂപയുടെ പ്ലാൻ ഒരു ഡാറ്റ പ്ലാൻ ആണ്, ഇതില്‍ വാലിഡിറ്റി ലഭ്യമാകില്ല. അതേസമയം 408 രൂപ, 998 രൂപ പ്ലാനുകള്‍ റെഗുലർ സർവീസ് വാലിഡിറ്റി സഹിതം എത്തുന്ന പ്രീപെയ്ഡ് പ്ലാനുകളാണ്. ഈ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍ പരിചയപ്പെടാം.
95 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: വോഡഫോണ്‍ ഐഡിയയില്‍ നിന്നുള്ള 95 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 14 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്, ഉപയോക്താക്കള്‍ക്ക് 4ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സർവീസ് വാലിഡിറ്റി ഈ പ്ലാനില്‍ ലഭ്യമാകില്ല. അധിക ആനുകൂല്യമായി ഈ പ്ലാനിനൊപ്പം 28 ദിവസത്തേക്ക് സോണിലിവ് മൊബൈല്‍ സബ്സ്ക്രിപ്ഷൻ ലഭ്യമാകും.
408 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയില്‍ ഈ പ്ലാൻ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അണ്‍ലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്‌എംഎസ് എന്നിവയാണ് 408 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങള്‍.
പ്രധാന ആനുകൂല്യങ്ങള്‍ക്ക് പുറമേ ചില അധിക ആനുകൂല്യങ്ങളും 408 രൂപയുടെ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അതില്‍ 28 ദിവസത്തെ സോണിലിവ് മൊബൈല്‍ സബ്സ്ക്രിപ്ഷനും അടങ്ങുന്നു. ഇതിന് പുറമേ ബിങ് ഓള്‍ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോള്‍ഓവ, ഡാറ്റ ഡിലൈറ്റ്സ് എന്നിവ അടങ്ങുന്ന വിഐ ഹീറോ അണ്‍ലിമിറ്റഡ് ആനുകൂല്യങ്ങളും ലഭ്യമാണ്.
998 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസത്തെ വാലിഡിറ്റിയില്‍ ആണ് ഈ വിഐ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. 2 ജിബി പ്രതിദിന ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്‌എംഎസ് എന്നിവയാണ് ഈ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങള്‍.
84 ദിവസത്തെ സോണിലിവ് മൊബൈല്‍ സബ്സ്ക്രിപ്ഷൻ 998 രൂപയുടെ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിലെ ആകർഷകമായ മറ്റൊരു ആനുകൂല്യം ഹാഫ് ഡേ അണ്‍ലിമിറ്റഡ് ഡാറ്റ ഇതില്‍ ലഭ്യമാണ് എന്നതാണ്. അതായത് രാത്രി 12 മുതല്‍ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്ത് അണ്‍ലിമിറ്റഡ് ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കും.
ജിയോ, എയർടെല്‍ എന്നിവയുടെ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഓഫറിനെ നേരിടുന്നതിന് വേണ്ടിയാണ് വിഐ ചില പ്ലാനുകളില്‍ ഇപ്പോള്‍ ഹാഫ് ഡേ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫർ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയാണ് 998 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ മറ്റ് ആനുകൂല്യങ്ങള്‍.