ഇന്നത്തെ സ്വര്‍ണ വിപണിയില്‍ ട്വിസ്റ്റ്; രണ്ട് മണിക്കൂറിന് ശേഷം വില താഴോട്ട്, പുതിയ പവന്‍, ഗ്രാം വില ഇങ്ങനെ
രണ്ട് മണിക്കൂര്‍ ഈ വിലയില്‍ വ്യാപാരം നടക്കുകയും ചെയ്തു. എന്നാല്‍ പൊടുന്നനെ സ്വര്‍ണവില ഇടിഞ്ഞു.
22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 64480 രൂപയാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. പവന് 640 രൂപയായിരുന്നു വര്‍ധിച്ചത്. ഗ്രാമിന് 80 രൂപയും കൂടിയിരുന്നു. സമാനമായ നിരക്ക് വര്‍ധന മറ്റു പരിശുദ്ധിയിലുള്ള സ്വര്‍ണത്തിനും രേഖപ്പെടുത്തി. എന്നാല്‍ 11.30ഓടെ വിലയില്‍ മാറ്റമുണ്ടെന്ന് സ്വര്‍ണ വ്യാപാരികള്‍ അറിയിക്കുകയായിരുന്നു.
64080 രൂപയാണ് പുതിയ പവന്‍ വില. അതായത്, ഇന്നലെയുള്ള വിലയുമായി താരതമ്യം ചെയ്യുമ്ബോള്‍ 400 രൂപ മാത്രമാണ് കൂടിയിരിക്കുന്നത്. ഗ്രാമിന് 50 രൂപയും. പുതിയ ഗ്രാം വില 8010 രൂപയാണ്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 കുറഞ്ഞ് 6610 രൂപയായി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 106 എന്ന നിരക്കില്‍ തുടരുകയാണ്.
എല്ലാ ദിവസവും രാവിലെയാണ് ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുക. ഡോളര്‍-രൂപ മൂല്യം, മുംബൈ സ്വര്‍ണ വിപണിയിലെ വില, ആഗോള വിപണിയിലെ വില എന്നിവ എല്ലാം പരിശോധിച്ചാണ് ഓരോ ദിവസവും വില ഈടാക്കുക. ഇത് എല്ലാ ജ്വല്ലറികളിലെ ബോര്‍ഡുകളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇന്ന് പൊടുന്നനെ വിപണിയില്‍ ചില മാറ്റങ്ങളുണ്ടായി.
ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചതോടെയാണ് ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില പുതുക്കി നിശ്ചയിച്ചത്. ഇന്ന് രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്ബോള്‍ രൂപയുടെ മൂല്യം 87.29 ആയിരുന്നു. പത്ത് മണിക്ക് ശേഷം 86.86ലേക്ക് രൂപ മെച്ചപ്പെട്ടു. 43 പൈസയുടെ മാറ്റം വന്നു. തുടര്‍ന്ന് സ്വര്‍ണവിലയിലും കുറവ് വരികയായിരുന്നു എന്ന് വ്യാപാരികള്‍ വിശദീകരിച്ചു.
ഫലത്തില്‍ ഇന്ന് സ്വര്‍ണത്തിന് ഇന്നലെ രേഖപ്പെടുത്തിയതിനേക്കാള്‍ വില കൂടുതലാണ്. മാത്രമല്ല, പവന്‍ സ്വര്‍ണത്തിന് 64000 കടക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില ഇനിയും കുറയും. മാത്രമല്ല, ഡോളര്‍ കരുത്ത് കൂട്ടിയാലും സ്വര്‍ണവില കുറയും. ഇന്ത്യന്‍ രൂപയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നുണ്ട്.
ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാല്‍ ഡോളറുമായി മല്‍സരിക്കുന്ന ലോകത്തെ പ്രധാന ആറ് കറന്‍സികളുടെ മൂല്യം ഇടിയും. അവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്ന തോത് കുറയുകയും ചെയ്യും. അതുകൊണ്ടാണ് ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുമ്ബോള്‍ സ്വര്‍ണവില കുറയുന്നത്. ഡോളര്‍ കരുത്ത് കുറയുമ്ബോള്‍ സ്വര്‍ണവില ഉയരുമെന്നതും എടുത്തു പറയേണ്ടതാണ്.