കടയില്‍ നിന്ന് കുപ്പിവെള്ളം വാങ്ങുമ്ബോള്‍ അടപ്പിന്റെ നിറം നോക്കാറുണ്ടോ?... ഇല്ലെങ്കില്‍ ഇനി ശ്രദ്ധിക്കണം,കാര്യമുണ്ട്
യാത്രയ്ക്കിടയിലോ പുറത്തിറങ്ങുമ്ബോഴോ കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്ന ശീലം ഒട്ടുമിക്ക ആളുകള്ക്കുമുണ്ടാകും. വല്ലാതെ ദാഹിക്കുമ്ബോള് ഒരു ബോട്ടില് വെള്ളം വാങ്ങിക്കുടിക്കുന്നു എന്നല്ലാതെ പാക്കിങ് ഡേറ്റ് പോലും ആരും നോക്കുന്നുണ്ടാവില്ല.
എന്നാല് കുപ്പിയുടെ അടപ്പിന്റെ നിറം വരെ ശ്രദ്ധിച്ചില്ലെങ്കില് പണി കിട്ടും. പറഞ്ഞുവരുന്നത് ഓരോ ചെറിയ കാര്യങ്ങള് പോലും ശ്രദ്ധിക്കണമെന്ന് സാരം. പല നിറങ്ങളില് കാണുന്ന ബോട്ടില് ക്യാപ്പുകള് കുപ്പിക്കകത്തുള്ള വെള്ളത്തെ കുറിച്ചുള്ള സൂചനകള് നല്കുന്നുണ്ട്.
പല നിറങ്ങളിലുള്ള ബോട്ടില് ക്യാപ്പുകള് കൊണ്ട് അടച്ച കുപ്പികളിലെ പാനീയങ്ങള് വിപണിയില് കാണാറുണ്ട്. കുപ്പിയുടെ അടപ്പ് നീല നിറത്തിലുള്ളതാണെങ്കില് അതിനര്ത്ഥം വെള്ളം മിനറല് വാട്ടറാണെന്നാണ്. ബോട്ടില് ക്യാപ്പ് പച്ച നിറത്തിലാണെങ്കില് വെള്ളത്തില് രുചികള് ചേര്ത്തിട്ടുണ്ടെന്നാണ് അര്ത്ഥമാക്കുന്നത്.
ഇനി ബോട്ടിലിന്റ നിറം വെള്ളയാണെങ്കില് ആ വെള്ളം മെഷീന് ഉപയോഗിച്ച് ശുദ്ധീകരിച്ചുട്ടുണ്ടെന്നാണ് അര്ഥം. ഇവയൊന്നുമല്ലാതെ അടപ്പിന്റെ നിറം കറുപ്പാണെങ്കില് ആ വെള്ളം ആല്ക്കലൈന് കലര്ന്നതാണ് എന്നാണര്ഥം. വാട്ടര് ബോട്ടിലിന്റെ അടപ്പ് മഞ്ഞ നിറത്തിലാണെങ്കില്, വെള്ളത്തില് വിറ്റാമിനുകളും ഇലക്‌ട്രോലൈറ്റുകളും കലര്ന്നിട്ടുണ്ടെന്നാണ് അര്ത്ഥമാക്കുന്നത്.
അതേസമയം ചൂട് കൂടുകയാണ്. അതുകൊണ്ട് തന്നെ ബോട്ടില് വെള്ളത്തിന് ആവശ്യക്കാരും കൂടുന്നു. സംസ്ഥാനത്ത് 240 അംഗീകൃത യൂണിറ്റുകളിലായി ഒരു വര്ഷം 300 കോടി രൂപയുടെ കുപ്പിവെള്ളമാണ് വില്ക്കുന്നത് എന്നാണ് കണക്കുകള്.2023ലെ വേനല്ക്കാലത്ത് കേരളം കുടിച്ചത് 100 കോടി രൂപയുടെ കുപ്പിവെള്ളമാണ്.