സോപ്പ് വാങ്ങുമ്ബോള്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും, രണ്ട് പ്രമുഖ ബ്രാൻഡുകളുടെ വ്യാജനെ പിടികൂടി; കൊയ്യുന്നത് ഇരട്ടിയിലധികം ലാഭം
രണ്ട് പ്രമുഖ ബ്രാൻഡുകളുടെ ആയിരം കട്ട വ്യാജ സോപ്പ് പിടിച്ചെടുത്തത്. ആണ്ടാമുക്കത്ത് പ്രവർത്തിക്കുന്ന സോപ്പ് മൊത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് വ്യാജ സോപ്പുകള്‍ കണ്ടെടുത്തത്.
ഇരു ബ്രാൻഡുകളുടെയും അതേ നിറവും മണവുമുള്ള സോപ്പ് കട്ടകളാണ് കണ്ടെടുത്തത്. യഥാർത്ഥ സോപ്പുകളിലേത് പോലെ വ്യാജനില്‍ പേര് ആലേഖനം ചെയ്തിട്ടില്ല. പ്ലാസ്റ്റിക് കവറിലാണ് പൊതിഞ്ഞിരുന്നത്.
പൊതുവിപണിയില്‍ ഉയർന്ന വിലയുള്ള ബ്രാൻഡുകളുടെ വ്യാജൻ ആണ്ടാമുക്കത്തെ മൊത്ത വിതരണക്കാരൻ പത്ത് രൂപയ്ക്കാണ് ചില്ലറ കച്ചവടക്കാർക്ക് നല്‍കുന്നത്. അവർ 35 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നത്. എന്നാല്‍ മൊത്ത വ്യാപാരിയില്‍ നിന്ന് ഏറ്റെടുത്ത് വമ്ബൻ ബ്രാൻഡുകളുടെ കവർ വ്യാജമായി നിർമ്മിച്ച് വില്‍ക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയവുമുണ്ട്. പാലക്കാട്ടെ സോപ്പ് നിർമ്മാണ കമ്ബനിയില്‍ നിന്ന് എത്തിച്ചതാണെന്നാണ് മൊത്ത വ്യാപാരി ഉദ്യോഗസ്ഥരോട് പറഞ്ഞത്.
പേരും ലേബലുമുള്ള മറ്റൊരു സോപ്പിന്റെ ശേഖരവും ഇവിടെ നിന്ന് കണ്ടെടുത്തു. ഇതിന്റെ സാമ്ബിള്‍ ശേഖരിച്ച ഉദ്യോഗസ്ഥർ തങ്ങള്‍ തന്നെ നിർമ്മിച്ചതാണോയെന്ന് അറിയാൻ കമ്ബനിക്ക് കൈമാറും. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കൊല്ലം റീജിണല്‍ ഡ്രഗ്സ് ഇൻസ്പെക്ടർ എ.സജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.