എന്നാല്‍ ചായ ഉണ്ടാക്കുമ്ബോള്‍ നമ്മള്‍ക്ക് നിരവധി സംശയങ്ങളും ഉണ്ടാകും. പാലൊഴിച്ച് ഒരുമിച്ച് തിളപ്പിക്കണോ? തേയില ആദ്യം ഇടണോ? എത്ര തേയില ഇടണം എന്നൊക്കെ?
എങ്ങനെ ഒരു കിടിലം ചായ ഉണ്ടാക്കാം എന്ന് നോക്കാം. സാധാരണ നമ്മള്‍ ചായ ഉണ്ടാക്കാൻ സ്വീകരിക്കുന്ന രീതി തിളച്ച വെള്ളത്തില്‍ ചായപ്പൊടിയിട്ട് പിന്നെയും അഞ്ചു മിനിറ്റ് തിളപ്പിക്കുക എന്നതാണ്. ഇങ്ങനെ ചെയ്താല്‍ കടുപ്പം കൂടും പക്ഷെ രുചിയും മണവും ഗുണവും കുറയും.
ചായയ്‌ക്കായി എടുക്കുന്ന വെള്ളവും തേയിലപ്പൊടിയുടെ അളവും അനുപാതമായാലാണ് കിടിലൻ ചായ ഉണ്ടാക്കാൻ സാധിക്കുക. . 200 മില്ലിഗ്രാം വെള്ളത്തിനു 5.2 ഗ്രാം ചായപ്പൊടി എന്നാണ് കണക്ക്. കടുപ്പത്തിനനുസരിച്ച് അളവില്‍ വ്യത്യാസം വരുത്താം.
ഇനി ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വെള്ളം തിളപ്പിക്കുക, തിളക്കുമ്ബോള്‍ ചായപ്പൊടി ഇടുക. അതിനുശേഷം ചായപ്പൊടി ഇട്ട് തീയണച്ച് ചായപ്പാത്രം അഞ്ചു മിനിറ്റ് മൂടി വയ്‌ക്കുക. ഇങ്ങനെ ചെയ്യുമ്ബോള്‍ തേയിലയുടെ കടുപ്പം കൃത്യമായി അരിച്ചിറങ്ങും. അതിനു ശേഷം പാല്‍ ചേർക്കുക.
തേയില ഇട്ട ശേഷം വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ഇലയുടെ ചവർപ്പ് ചായക്കുണ്ടാകും. അത് പോലെ തന്നെ പാലൊഴിച്ച് ഒരുമിച്ച് ചായ തിളപ്പിക്കരുത്. കട്ടൻ ചായ ഊറ്റിയെടുത്ത ശേഷം അതില്‍ പാല്‍ ചേർക്കുമ്ബോള്‍ പാല്‍പ്പാട വീഴാതെ ശ്രദ്ധിക്കണം. പാല്‍ പാട വീണാലും ചായയുടെ ടേസ്റ്റില്‍ വ്യത്യാസം ഉണ്ടാകും.