നാല് വയസ്സുള്ള മകന്‍റെ നിഗൂഢമായ രോഗത്തെക്കുറിച്ചുള്ള ഉത്തരങ്ങള്‍ക്കായി ചാറ്റ് ജിപിടി സഹായം തേടിയ അമ്മയ്ക്ക് ഒടുവില്‍ ആശ്വാസം. നിരവധി ആശുപത്രികളില്‍ കാണിക്കുകയും 17 ഡോക്ടർമാർ ശ്രമിച്ചിട്ടും കുട്ടിയുടെ അപൂർവ രോഗം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിലാണ് മകന്‍റെ രോഗത്തെക്കുറിച്ച് കൂടുതല്‍ അറിയാൻ അമ്മ സാങ്കേതിക വിദ്യയുടെ സഹായം തേടിയത്. കോവിഡ് 19 പാൻഡെമിക്കിന് ശേഷമാണ് അലക്സ് എന്ന കുട്ടിയില്‍ അപൂർവങ്ങളായ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. അതികഠിനമായ പല്ലുവേദന, ശരീര വളർച്ച മന്ദഗതിയിലാകല്‍, ശരീരത്തിന്‍റെ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളിലൂടെയായിരുന്നു ഈ കുഞ്ഞ് കടന്നു പോയിരുന്നത്. മകന്‍റെ രോഗത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും കൃത്യമായ ചികിത്സ ലഭ്യമാകുന്നതിനും വേണ്ടി അവൻറെ അമ്മ കോർട്ട്നി നിരവധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ചികിത്സ തേടി. 17 ഓളം ഡോക്ടർമാരാണ് ഈ കാലയളവിനിടയില്‍ കുട്ടിയെ ചികിത്സിച്ചത്. പക്ഷേ, അവർക്ക് ആർക്കും കൃത്യമായ രോഗനിർണയം നടത്താനോ രോഗം ചികിത്സിച്ച് ഭേദമാക്കാനോ സാധിച്ചില്ല. കുഞ്ഞിൻറെ അവസ്ഥ ഓരോ ദിവസം ചെല്ലുന്തോറും വഷളായി വന്നതോടെ കോർട്ട്നി അസാധാരണമ...