കിട്ടുന്ന ശമ്ബളം ഒന്നിനും തികയുന്ന പരാതി പറയുന്ന ഒട്ടേറെ പേരെ നമുക്ക് ചുറ്റും കാണാം. മാസാവസാനമുള്ള ചെലവുകള്‍ക്ക് കടം വാങ്ങേണ്ട അനുഭവങ്ങള്‍ പങ്കുവെക്കുന്ന സുഹൃത്തുക്കള്‍ ഇല്ലാത്തവരായി ആരുമുണ്ടാകില്ല.
വേറേയും കാരണങ്ങളുണ്ടെങ്കിലും പൊതുവേയുള്ള സാമ്ബത്തിക അച്ചടക്കമില്ലായ്മയാണ് ഒരുപരിധിവരെ ഇതിന് പ്രധാന കാരണം.
എന്നാല്‍ സാമ്ബത്തിക അച്ചടക്കത്തിലൂടെ മാസം ഒരുലക്ഷം രൂപ മിച്ചംപിടിക്കാൻ കഴിഞ്ഞാലോ? സ്വപ്നമല്ല, 23-കാരിയായ യുവതി പങ്കുവെച്ച അനുഭവമാണ് ഇത്. അതും ബെംഗളൂരു പൊലൊരു മെട്രോപൊളിറ്റൻ സിറ്റിയില്‍ ജീവിച്ചുകൊണ്ട്. സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് യുവതി തന്റെ അനുഭവം പങ്കുവെച്ചത്. യുവതിയുടെ പോസ്റ്റ് ഇതിനകം വൈറലായി.
തന്റെ മാസച്ചെലവുകളും ജീവിതശൈലിയുമാണ് യുവതി പോസ്റ്റില്‍ വിശദീകരിച്ചത്. വലിയ ചെലവുകള്‍ക്കിടയിലും താൻ എങ്ങനെയാണ് മാസം ഒരുലക്ഷം രൂപ മിച്ചംപിടിക്കുന്നതെന്നും അവർ പറഞ്ഞു. ഏകദേശം 70,000 രൂപയാണ് പ്രതിമാസം തന്റെ ചെലവെന്ന് യുവതി പറയുന്നു. ബെംഗളൂരുവില്‍ ഒറ്റയ്ക്ക് ജീവിക്കുന്നു എന്ന തലക്കെട്ടോടെയാണ് യുവതിയുടെ പോസ്റ്റ്.
'ഞാൻ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. സാധാരണയായി 70,000 രൂപയാണ് പ്രതിമാസം എന്റെ ചെലവ്. ഒപ്പം മാസം ഞാൻ ഒരുലക്ഷം രൂപ മിച്ചംപിടിക്കുന്നു. ഇതിനേക്കാള്‍ കൂടുതല്‍ മിച്ചംപിടിക്കാൻ എനിക്കറിയാം. എന്നാല്‍ പണം ലാഭിക്കാനായി എന്റെ യൗവനകാലത്ത് ദുരിതജീവിതം നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.' -യുവതി പറഞ്ഞു.
'27,000 രൂപ വാടകയുള്ള വണ്‍ ബിഎച്ച്‌കെ ഫ്ളാറ്റിലാണ് എന്റെ താമസം. ഞാൻ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. നെറ്റ്ഫ്ളിക്സിന് 199 രൂപ. എഐ ടൂളായ ക്ലൗഡ് പ്രോയ്ക്ക് 2,000 രൂപ. ഭക്ഷണത്തിന് 15,000 രൂപ. പുറത്തുപോയി ഭക്ഷണം കഴിക്കാൻ 10,000 രൂപ. വെള്ളത്തിനായി 499 രൂപ. വൈദ്യുതി ബില്ലായി 700 രൂപ. കൂടാതെ എന്റെ മാതാപിതാക്കള്‍ക്കായി എന്തെങ്കിലും വാങ്ങാനായി 10,000 രൂപ. ഇതെല്ലാമാണ് എന്റെ പ്രതിമാസ ചെലവുകള്‍.'
'ഞാൻ പുകവലിക്കുകയോ മദ്യപിക്കുകയോ പാർട്ടികള്‍ക്ക് പോകുകയോ ചെയ്യാറില്ല. അത്രയും ചെലവ് എനിക്ക് ലാഭം. എന്നാല്‍ എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി പണം ചെലവാക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. കൂടാതെ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ തേടിപ്പോയി കഴിക്കാനും എനിക്കിഷ്ടമാണ്.' -യുവതി കൂട്ടിച്ചേർത്തു.
എങ്ങനെ ഈ ജോലി കിട്ടിയെന്ന് ചോദിച്ച് ഒട്ടേറെ പേരാണ് യുവതിയുടെ പോസ്റ്റിനുതാഴെ കമന്റ് ചെയ്തത്. ഇതിന്റെ മറുപടി പിന്നീട് പോസ്റ്റ് എഡിറ്റ് ചെയ്ത് യുവതി കൂട്ടിച്ചേർത്തു. ഒരു വർഷത്തിനിടെ താൻ പലതവണ ജോലി മാറിയെന്നായിരുന്നു യുവതിയുടെ മറുപടി. തന്റെ ശമ്ബളത്തെ കുറിച്ച് ഇത്ര ആവേശത്തോടെ എല്ലാവരും ചോദിക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. എന്തിനാണ് എല്ലാവരും താൻ ഐഐടിയിലാണ് പഠിച്ചതെന്ന് കരുതുന്നതെന്ന അത്ഭുതവും യുവതി പങ്കുവെച്ചു. സ്ക്രീൻ ടൈം കുറയ്ക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി എല്ലാ മെസേജുകള്‍ക്കും മറുപടി നല്‍കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.