ഹൈദരാബാദ്: കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു.
ഹൈദരാബാദ് ജില്ലയില്‍ ചെവല്ലയിലെ ദമരഗിദ്ദയില്‍ വീടിനടുത്ത് നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയാണ് പെണ്‍കുട്ടികള്‍ മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
കുട്ടികളുടെ മുത്തച്ഛന്‍റെ വീട്ടില്‍ വെച്ചാണ് സംഭവം. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കാറില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തനുശ്രീ (4), അഭിശ്രീ (5) എന്നിവരാണ് മരിച്ചത്.
കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് തിങ്കളാഴ്ച മുത്തച്ഛന്‍റെ വീട്ടിലെത്തിയത്. ബന്ധുവിന്‍റെ വിവാഹം നടക്കുന്നതിന് മുന്നോടിയായാണ് ഇവര്‍ കുടുംബ വീട്ടിലെത്തിയത്. അച്ഛനും അമ്മയും വിവാഹത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്താണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്.
ഒരുമണിക്കൂറിലധികം സമയം കുട്ടികള്‍ കാറിനകത്തായിരുന്നു. ഇത് മുതിര്‍ന്നവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഏറെ വൈകി തിരഞ്ഞു ചെന്ന രക്ഷിതാക്കള്‍ കണ്ടത് ബോധമില്ലാതെ കറിനകത്ത് കിടക്കുന്ന കുഞ്ഞുങ്ങളേയാണ്. പെട്ടന്ന് തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ രണ്ടു കുട്ടികളുടേയും മരണം സ്ഥിരീകരിച്ചു.
കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാറില്‍ കയറിയത്. വാഹനത്തില്‍ കയറിയ ശേഷം വാതിലുകള്‍ അടച്ചു. പിന്നീട് അവ എങ്ങനെ തുറക്കണമെന്നറിയാതെ കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചെന്നാണ് റിപ്പോർട്ട്.
കളിക്കാൻ പോയ കുട്ടികളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാപിതാക്കള്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടികളെ കാറില്‍ കണ്ടെത്തിയത്.
കുട്ടികളെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ ചെവെല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.