ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വീട്ടിലെ പ്രസവങ്ങള്‍ കുറ്റകൃത്യമല്ല, അതിന് അക്യൂപങ്ചര്‍ ചികിത്സയുമായി ബന്ധമില്ല



മലപ്പുറം : ജില്ലയിലെ വീട്ടിലെ പ്രസവങ്ങൾ, മഹാ അപരാധമായി പ്രചരിപ്പിച്ച് ജില്ലയേയും അംഗീകൃത ചികിത്സാ ശാസ്ത്രശാഖയായ അക്യൂപഞ്ചറിനേയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയമാണെന്ന് ഇന്ത്യൻ അക്യൂപഞ്ചർ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന് (ഐ.എ.പി.എ). 

വീട്ടിലെ പ്രസവങ്ങൾ കുറ്റമോ നിയമപരമായി പാടില്ലാത്തതോ അല്ല. ഒരു തരത്തിൽ ഒരു തരത്തിൽ തന്നെ. അടുത്ത കാലത്താണ് എല്ലാ പ്രസവവും ആശുപത്രിയിൽ വെച്ചുതന്നെ വേണമെന്ന് ആരോഗ്യവകുപ്പും അലോപ്പതി ഡോക്ടർമാരും നിർബന്ധപൂർവ്വം പ്രചരിപ്പിക്കാൻ തുടങ്ങിയത്. സാമ്പത്തിക ചൂഷണം മാത്രമായിരുന്നു ഈ പ്രചരണത്തിന് പിന്നിൽ. സിസേറിയനിലൂടെ ആശുപത്രികളുടെ വലിയ ചൂഷണമാണ് ഇന്നും നടക്കുന്നത്. അത് ഏതൊരു സാധാരണക്കാരനും അറിയുന്ന നഗ്ന സത്യമാണ്. 

ആശുപത്രി പ്രസവങ്ങളെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ എതിർത്തിട്ടുള്ളത് പ്രശസ്ത കാർഡിയോളജിസ്റ്റും രാജ്യം പത്മഭൂഷണും പത്മവിഭൂഷനും നൽകി ആദരിച്ച ബഹുമാന്യനായ ഡോ. ബി.എം. ഹെഗ്ഡെയാണ്. അദ്ദേഹത്തിൻ്റെ ഈ രംഗത്തുള്ള പ്രഭാഷണങ്ങളും നിരീക്ഷണങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ലഭ്യമാണ്. കാര്യകാരണ സഹിതം മറുപടി പറയാൻ കഴിയാത്ത ഭീരുക്കളാണ് ഇപ്പോൾ ആക്യുപഞ്ചറിനെതിരെ തിരിയുന്നത്. ഇവരുടെ ദുഷ്ടലാക്ക് മനസ്സിലാക്കാൻ കഴിയാതെ ആരോഗ്യവകുപ്പ് അവർക്ക് കൂട്ടുനിൽക്കുന്നത് ഖേദകരമാണ്. 

2024 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം വീടുകളിൽ റിപ്പോർട്ട് ചെയ്ത മാതൃമരണങ്ങളെല്ലാം ഉരുൾപൊട്ടൽ, ആത്മഹത്യ, കൊലപാതകം എന്നിവ മൂലമുണ്ടായതാണ്. അങ്ങിനെയെങ്കിൽ യഥാർത്ഥ മാതൃമരണ നിരക്ക് പൂജ്യം വീടുകളാണ്. ചെറിയ കാലയളവിലെ കണക്കുകൾ അപര്യാപ്തമാണെങ്കിൽ കഴിഞ്ഞ പത്തുവർഷത്തെ കണക്കുകൾ പുറത്തുവിട്ട് ജനങ്ങളെ ബോധവൽക്കരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറാവണം. ഭാരവാഹികൾ ആവശ്യപ്പെട്ടു. 

ലോകാരോഗ്യ സംഘടന പറയുന്നത് പത്ത് മുതൽ 15 ശതമാനം വരെയാണ് സിസേറിയൻ്റെ അനുവദനീയമായ നിരക്ക്. എന്നാൽ കേരളത്തിൽ ഇപ്പോൾ നടക്കുന്ന പ്രസവങ്ങളിൽ നാല്പ്പത് പേരും സിസേറിയനാണ്. വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകളിൽ എറണാകുളം ജില്ലയിൽ അന്പത്തിമൂന്ന് വ്യത്യസ്തവും മലപ്പുറത്ത് മുപ്പത്തിമൂന്ന് മാസവും കാസർകോഡ് ഇരുപത്തിയഞ്ചിലെയും പ്രസവവുമാണ്. ഈ വൈരുദ്ധ്യങ്ങൾക്കെല്ലാം വ്യക്തത വരുത്തി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്. അതിന് ആരോഗ്യവകുപ്പ് മുൻകയ്യെടുക്കണം. അവർ ആവശ്യപ്പെട്ടു. 


അക്യുപഞ്ചർ ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട ചികിത്സാ രീതിയാണ്. 
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇതിന് പ്രത്യേകമായി റെഗുലേറ്ററി ബോർഡുകളുണ്ട്.
കേരളത്തിലും കാൽ നൂറ്റാണ്ടിലേറെക്കാലം ഈ ചികിത്സാ സമ്പ്രദായം പ്രചാരത്തിലുണ്ട്. 
 മെഡിക്കൽ പ്രാക്ടീഷണേഴ്‌സിന് മാത്രമല്ല, ട്രെയിൻഡ് പേഴ്‌സണൽസിനും അക്യുപഞ്ചർ പ്രാക്ടീസ് ചെയ്യാമെന്ന് നിരവധി കേന്ദ്രസർക്കാർ, കോടതി ഉത്തരവുകളുണ്ട്. ഇത് മറച്ചുവെച്ചുകൊണ്ടാണ് പലരും ജനങ്ങൾക്കിടയിൽ വ്യാപകമായ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കുന്നത്. 

2024 ഫെബ്രുവരി 26 ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അക്യുപഞ്ചർ ചികിത്സകർക്ക് ആവശ്യമായ ഗൈഡ് ലൈനുകൾ നിശ്ചയിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട് സാഹചര്യത്തിൽ അക്യുപഞ്ചറക്കെതിരായ അവാസതവങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു. 

വാർത്താ സമ്മേളനത്തിൽ ഐ.എ.പി.എ സ്റ്റേറ്റ് പ്രസിഡൻ്റ് ഷുഹൈബ് റിയാലു, ജനറൽ സെക്രട്ടറി സി.കെ. സുനീർ, വൈസ് പ്രസിഡൻ്റ് സയ്യിദ് അക്രം,
എക്‌സിക്യൂട്ടീവ് മെമ്പർ ജംഷീർ അലി, പിആർഒ ജുനൈദ് അഹമ്മദ് എന്നിവർ പങ്കെടുത്തു. 


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കളിക്കുന്നതിനിടെ കാറില്‍ കയറി ഡോര്‍ അടച്ചു; സഹോദരങ്ങളായ പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഹൈദരാബാദ് ജില്ലയില്‍ ചെവല്ലയിലെ ദമരഗിദ്ദയില്‍ വീടിനടുത്ത് നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങിയാണ് പെണ്‍കുട്ടികള്‍ മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുട്ടികളുടെ മുത്തച്ഛന്‍റെ വീട്ടില്‍ വെച്ചാണ് സംഭവം. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കാറില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തനുശ്രീ (4), അഭിശ്രീ (5) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് തിങ്കളാഴ്ച മുത്തച്ഛന്‍റെ വീട്ടിലെത്തിയത്. ബന്ധുവിന്‍റെ വിവാഹം നടക്കുന്നതിന് മുന്നോടിയായാണ് ഇവര്‍ കുടുംബ വീട്ടിലെത്തിയത്. അച്ഛനും അമ്മയും വിവാഹത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്താണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. ഒരുമണിക്കൂറിലധികം സമയം കുട്ടികള്‍ കാറിനകത്തായിരുന്നു. ഇത് മുതിര്‍ന്നവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഏറെ വൈകി തിരഞ്ഞു ചെന്ന രക്ഷിതാക്കള്‍ കണ്ടത് ബോധമില്ലാതെ കറിനകത്ത് കി...

17 ഡോക്ടര്‍മാര്‍ പരാജയപ്പെട്ടു, പിന്നാലെ നാല് വയസുകാരനില്‍ അപൂര്‍വ രോഗം കണ്ടെത്തി ചാറ്റ് ജിപിടി

നാല് വയസ്സുള്ള മകന്‍റെ നിഗൂഢമായ രോഗത്തെക്കുറിച്ചുള്ള ഉത്തരങ്ങള്‍ക്കായി ചാറ്റ് ജിപിടി സഹായം തേടിയ അമ്മയ്ക്ക് ഒടുവില്‍ ആശ്വാസം. നിരവധി ആശുപത്രികളില്‍ കാണിക്കുകയും 17 ഡോക്ടർമാർ ശ്രമിച്ചിട്ടും കുട്ടിയുടെ അപൂർവ രോഗം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിലാണ് മകന്‍റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാൻ അമ്മ സാങ്കേതിക വിദ്യയുടെ സഹായം തേടിയത്. കോവിഡ് 19 പാൻഡെമിക്കിന് ശേഷമാണ് അലക്സ് എന്ന കുട്ടിയില്‍ അപൂർവങ്ങളായ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. അതികഠിനമായ പല്ലുവേദന, ശരീര വളർച്ച മന്ദഗതിയിലാകല്‍, ശരീരത്തിന്‍റെ ബാലൻസ് നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളിലൂടെയായിരുന്നു ഈ കുഞ്ഞ് കടന്നു പോയിരുന്നത്. മകന്‍റെ രോഗത്തെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനും കൃത്യമായ ചികിത്സ ലഭ്യമാകുന്നതിനും വേണ്ടി അവൻറെ അമ്മ കോർട്ട്നി നിരവധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ചികിത്സ തേടി. 17 ഓളം ഡോക്ടർമാരാണ് ഈ കാലയളവിനിടയില്‍ കുട്ടിയെ ചികിത്സിച്ചത്. പക്ഷേ, അവർക്ക് ആർക്കും കൃത്യമായ രോഗനിർണയം നടത്താനോ രോഗം ചികിത്സിച്ച്‌ ഭേദമാക്കാനോ സാധിച്ചില്ല. കുഞ്ഞിൻറെ അവസ്ഥ ഓരോ ദിവസം ചെല്ലുന്തോറും വഷളായി വന്നതോടെ കോർട്ട്നി അസാധാരണമ...

ഉപയോഗിച്ച ഡയപ്പറുകള്‍ എങ്ങനെ സംസ്കരിക്കാം? അറിയാം ലളിതമായ വഴികള്‍

ഡയപ്പറുകള്‍ ഡിസ്പോസ് ചെയ്യുക എന്നത് ഒട്ടും നിസ്സാരമായ കാര്യമല്ല. ശരിക്കും തലവേദന പിടിച്ച ഒരു ജോലി തന്നെയാണ്. എന്നാല്‍ ഡയപ്പറുകള്‍ വേണ്ടെന്ന് വെക്കാനും കഴിയില്ല. ഇന്ന് നമ്മുടെ സമൂഹത്തില്‍ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അവശ്യവസ്തുവായി ഡയപ്പറുകള്‍ മാറിയിരിക്കുന്നു. അതിനാല്‍ത്തന്നെ ഇതിൻ്റെ ഉപയോഗശേഷം ഡയപ്പറുകള്‍ എങ്ങനെ ഡിസ്പോസ് ചെയ്യണമെന്നും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഡയപ്പറുകള്‍ ഡിസ്പോസ് ചെയ്യുന്നത് എങ്ങനെ? അതിനെക്കുറിച്ചാണ് ഇവിടെ വിശദമായി പറയുന്നത്. കുഞ്ഞുങ്ങളുള്ള വീട്ടിലെ ഏറ്റവും വലിയ ജോലികളില്‍ ഒന്നാണ് ഡയപ്പർ ഡിസ്പോസ് ചെയ്യല്‍. ചില ആളുകള്‍ രാത്രിയുടെ മറവില്‍ ആള്‍സഞ്ചാരമില്ലാത്ത വഴിയോരങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുന്നത് കാണാം. എന്നാല്‍ അങ്ങനെ ചെയ്യുന്നതിൻ്റെ ഭവിഷ്യത്ത് വളരെ വലുതാണ്. പ്ലാസ്റ്റിക് മണ്ണുമായി ലയിച്ചുചേരാൻ വർഷങ്ങളെടുക്കും. ഇത് പ്രകൃതിക്ക് വളരെയധികം ദോഷകരമാണ്. കൂടാതെ, കൃത്യമായ മാലിന്യ സംസ്കരണം നടത്താതെ തുറന്ന സ്ഥലങ്ങളില്‍ ഉപേക്ഷിച്ചാല്‍ അതില്‍ നിന്നുണ്ടാകുന്ന ബാക്ടീരിയകള്‍ വളരെ അപകടകാരികളാണ്. ഈ ബാക്ടീരിയകള്‍ പടർന്നുപിടിക്കുന്നതിലൂടെ മാരകമായ രോഗങ്ങള്‍ വരാം. ഡയപ്പറ...

നിങ്ങൾ പാകം ചെയ്യുന്നതിന് മുന്‍പ് ഇറച്ചി ഫ്രിഡ്‍ജില്‍ നിന്ന് ഏറെ നേരം മാറ്റിവെക്കാറുണ്ടോ? ചെയ്യരുത്, കാരണം ഇതാണ്

പല വീടുകളിലെയും സ്ഥിരം കാഴ്ച്ചയാണ് ഇറച്ചി ഫ്രിഡ്ജില്‍ നിന്നുമെടുത്തതിന് ശേഷം തണുപ്പ് മാറാൻവേണ്ടി പുറത്ത് വയ്ക്കുന്നത്. മണിക്കൂറുകളോളം ഇറച്ചി പുറത്ത് തന്നെ ഇരിക്കും. ഇത് നിങ്ങള്‍ക്ക് സൗകര്യപ്രദമാണെങ്കിലും ആരോഗ്യകരമല്ല. കാരണം തണുപ്പില്‍ നിന്നും പുറത്തെടുത്ത് അധിക നേരം വയ്ക്കുമ്ബോള്‍ ഇതില്‍ അണുക്കള്‍ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഇറച്ചി സൂക്ഷിക്കുമ്ബോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം. 1. തണുപ്പില്‍ നിന്നും മാറ്റി പുറത്തേക്ക് വയ്ക്കുമ്ബോള്‍ ഇറച്ചിയുടെ പുറം ഭാഗം പെട്ടെന്ന് ചൂടാവുന്നു. 40 ഡിഗ്രി ഫാരൻ ഹീറ്റിനേക്കാളും താപനില കൂടുതലാണെങ്കില്‍ എളുപ്പത്തില്‍ ബാക്റ്റീരിയ പെരുകുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ഇരട്ടിയാവുകയും ചെയ്യും. അത്തരത്തില്‍ ഇറച്ചിയിലുണ്ടാകുന്ന അണുക്കള്‍ ഭക്ഷ്യവിഷബാധക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു. 2. തണുപ്പില്‍ നിന്നും ഇറച്ചി പുറത്തേക്കെടുക്കുമ്ബോള്‍ ഉള്‍ഭാഗത്തേക്കാളും പെട്ടെന്ന് പുറം ഭാഗത്ത് തണുപ്പ് മാറി ചൂടാകുന്നത് കാണാൻ സാധിക്കും. അപ്പോഴും ഉള്‍ഭാഗം തണുത്തിരിക്കുകയും ചെയ്യുന്നു. ഇത് ഇറച്ചിയുടെ രുചിയെ ബാധിക്കുന്നു. പാചകം ചെയ്യുമ്ബോള്‍ ചില...

നേർവഴി ചിന്തകൾ

  നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒരു സംഗതിയെക്കുറിച്ച് അമിതമായി വ്യാകുലപ്പെട്ടിട്ട് ഒരു കാര്യവുമില്ല .കാരണം അതിന്റെ നിയന്ത്രണം നമ്മുടെ പക്കലല്ല.ഇനി നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യമാണെന്ന് കരുതുക.അവിടെ നമുക്ക് തന്നെ കാര്യങ്ങൾ ശരിയായ ദിശയിലേക്ക് തിരിച്ചുവിടാൻ കഴിയുന്നതുകൊണ്ട് വെറുതെ നമ്മൾ ടെൻഷൻ അടിക്കേണ്ട യാതൊരു കാര്യവുമില്ല.      ഒന്ന് ക്ഷമിച്ചാൽ മാത്രം പരിഹാരമാകുന്ന പല പ്രശ്നങ്ങളും ഉണ്ട് . ശാന്തതയോടെ കൈകാര്യം ചെയ്താൽ ഒത്തു തീരാവുന്ന വെല്ലുവിളികളും ഉണ്ട് . ഓരോന്നിനും അർഹിക്കുന്ന പ്രാധാന്യം നൽകുന്നതാണ് മനസ്സിന്റെ പക്വത. ജീവിതത്തിൽ ദിനം പ്രതിയെന്നോണം പുതിയ പുതിയ വെല്ലുവിളികൾ വന്നു കൊണ്ടേയിരിക്കും.. അവയെ നാം എങ്ങനെ നേരിടണം? പ്രശ്നങ്ങളെ സംയമനത്തോടെ നേരിടുക തന്നെ വേണം . ഏത്‌ വെല്ലുവിളികൾ ആയാലും ഒന്നുകിൽ നമുക്ക്‌ നിയന്ത്രിക്കാൻ കഴിയുന്നതൊ അല്ലെങ്കിൽ നിയന്ത്രിക്കാൻ സാധിക്കാത്തതോ ആയിരിക്കും. പ്രതിസന്ധികളുടെ ആഴത്തേക്കാൾ അവയോടുള്ള നമ്മുടെ സമീപനത്തിലെ അപാകതയാണ്‌ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത്‌. നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളെക്കാൾ അപകടകരം നിയന്ത്...

ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല പഴമാണ് ആപ്പിൾ

ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല പഴമാണ് ആപ്പിൾ എന്നാണ് പറയപ്പെടുന്നത്. അത് എന്തുകൊണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആപ്പിളിന്റെ പോഷകമൂല്യത്തെക്കുറിച്ചുള്ള ഈ വസ്തുതകൾ അത് നിങ്ങൾക്ക് മനസിലാക്കി തരുന്നതാണ്. പോഷകഗുണങ്ങളാലും ആരോഗ്യ ഗുണങ്ങളാലും പേരുകേട്ടതാണ് ആപ്പിൾ. ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ ആപ്പിളിനെ ആരോഗ്യകരമായ പഴമായാണ് കണക്കാക്കുന്നത്. ആപ്പിളിൽ ഡയറ്ററി ഫൈബർ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. ആപ്പിളിൽ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്, ഇത് പഴത്തിന്റെ തൊലിയിലാണ് കാണപ്പെടുന്നത്. ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ കാണപ്പെടുന്നത് ആപ്പിളിന്റെ തൊലിയിലാണ്. തിരക്കുപിടിച്ച ജോലിക്കിടയിൽ ആപ്പിൾ തനിയെ കഴിക്കുകയോ, കുക്കികൾ, മുഫിനുകൾ, ജാം, സാലഡുകൾ, ഓട്സ്, സ്മൂത്തികൾ എന്നിവയിൽ ചേർത്തോ ആപ്പിൾ കഴിക്കാം. ലഘുഭക്ഷണമായി കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച പഴമാണ് ആപ്പിൾ. ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലോ കേട്ടോ. ആ...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ ശ്രീബുദ്ധന്‍റെ അരികില്‍ ഒരിക്കല്‍ ഒരാള്‍ ഒരു സംശയവുമായി എത്തി. "ജീവിതത്തില്‍ ശാന്തി കിട്ടാന്‍ എന്താണ് മാര്‍ഗ്ഗം?" അയാള്‍ അന്വേഷിച്ചു. വളരെ ലളിതമായിരുന്നു ബുദ്ധന്‍റെ മറുപടി "ജീവിതത്തില്‍ എല്ലാവരേയും ഉള്‍ക്കൊള്ളുക, അതിനു സാധിച്ചാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്കു ശാന്തി കിട്ടും". "ജീവിതത്തില്‍ മറ്റെല്ലാവരേയും ഞാന്‍ ഉള്‍ക്കൊള്ളാം, പക്ഷേ എന്‍റെ വീടിന് അടുത്ത് താമസിക്കുന്ന രണ്ടുപേരെ മാത്രം ഉള്‍ക്കൊള്ളാന്‍ എനിക്കു സാധിക്കില്ല". അയാള്‍ പറഞ്ഞു. "എങ്കില്‍ നിങ്ങള്‍ ലോകത്തെ മറ്റാരേയും ഉള്‍ക്കൊള്ളണമെന്നില്ല, പകരം ആ രണ്ടു പേരെ മാത്രം ഉള്‍ക്കൊണ്ടാല്‍ മതിയാകും" എന്നായിരുന്നു ബുദ്ധന്‍ അയാള്‍ക്കു നല്‍കിയ മറുപടി.  ക്ഷണികമായ ഈ ജീവിതത്തിലേക്ക് കടന്നു വരുന്ന എല്ലാത്തിനേയും എല്ലാവരേയും ഉള്‍ക്കൊള്ളേണ്ടതിന്‍റെ പ്രാധാന്യത്തെ പറ്റിയാണ് ബുദ്ധന്‍ ഈ വാക്കുകളിലൂടെ സൂചിപ്പിച്ചത്.. ജീവിതത്തെ കുറിച്ച് ഓരോ വ്യക്തിക്കും ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും കാണും. എന്നാല്‍ ജീവിതത്തില്‍ എല്ലാം എപ്പോഴും നാം ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ സംഭവിക്കണമെന്നില്ല. നാം ഉദ്ദേശിച്ച...

മോട്ടിവേഷൻ ചിന്തകൾ

സ്നേഹം ജലം പോലെ ആണ്. ജലം പാത്രത്തിൽ പകർന്നു ഏതു വെക്കുന്നുവോ അതുപോലെ തന്നെയാണ് അതിൻ്റെ രൂപവും. സ്നേഹവും അതുപോലെ ആണ്.  സ്നേഹവും ഇഷ്ടവും രണ്ടാണ്. പ്രണയിക്കുന്നവർ എല്ലാവരും പരസ്പരം സ്നേഹിക്കണമെന്നില്ല.പല പ്രണയങ്ങളും വെറും ഇഷ്ടം മാത്രമാണ്. ഇഷ്ടം എന്നു പറയുന്നത് കേവലം ഒരു കൗതുകത്തിൽ നിന്ന് സംഭവിക്കുന്നതാണ്. കൗതുകം നഷ്ടമായാൽ ഇഷ്ടം ഇല്ലാതാകുന്നു. ഇഷ്ടം തോന്നി അതുപോലെ നമ്മൾ പലതിനെയും സ്വന്തമാക്കാറുണ്ട്.വളർത്തു മൃഗങ്ങളോട് ഇഷ്ടം തോന്നി അവരെ വളർത്താറുണ്ട്.എന്നാൽ ഭക്ഷിക്കാൻ കഴിയുന്നവയാണെങ്കിൽ അവയെ കൊന്നു തിന്നുവാൻ നാം മടി കാണിക്കാറില്ല.അപ്പോൾ നമ്മൾ ഒരിക്കലും സ്നേഹിച്ചിട്ടില്ല എന്ന് വേണം കരുതാൻ. ഭാര്യ -ഭർതൃ ബന്ധത്തിൽ പോലും പരസ്പരം സ്നേഹിച്ചു ജീവിക്കുന്നവർ വളരെ വിരളമാണ്.ചെറിയ തെറ്റുകൾക്ക് പോലും അമിതമായി ക്ഷോഭിക്കുന്നവർ തമ്മിൽ സ്നേഹമുണ്ടെന്ന് വെറുതെ പറയാം.സ്നേഹം ഉണ്ടെങ്കിൽ തെറ്റുകൾ കാണുമ്പോളും ദേഷ്യപെടുവാൻ സാധിക്കുകയില്ല. ജലത്തിൽ ഉപ്പു പഞ്ചസാരയോ ചേർത്താൽ അത് അതിലലിഞ്ഞു ചേർന്നു അതിനു രുചിയുണ്ടാകുന്നു. എന്നാൽ അതിൽ മണ്ണെണ്ണയോ പെട്രോളോ ചേർത്താൽ അത് രണ്ടായി തിരിഞ്ഞു കിടക്കും.അതുപോലെ ആണ് സ്നേഹവും. ഒരാൾ...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ഒരു താമരയുടെ ഉയരം എത്ര എന്ന് ചോദിച്ചു. ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ പറഞ്ഞു. "രണ്ടരയടി" അപ്പോൾ തിരുവള്ളുവർ വീണ്ടും ചോദിച്ചു "എന്തേ, മൂന്നരടിയാകാൻ പാടില്ലേ...?" പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു. "തണ്ണിയോളം ഉയരം താമരക്ക്" അതായത് വെള്ളത്തോളം ഉയരം താമരക്ക് ഉണ്ട് എന്ന് സാരം. ഒരു പക്ഷേ വെള്ളം രണ്ടര അടിയായിരിക്കാം...നാലടിയായിരിക്കാം...ആറടിയായിരിക്കാം...എട്ടടിയായിരിക്കാം...അങ്ങനെ പല അളവുകൾ. വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം'. മിടുക്കനായ ശിഷ്യന്റെ ഉത്തരം കേട്ട് സംതൃപ്തനായെങ്കിലും തിരുവള്ളുവർ വീണ്ടും ചോദിച്ചു "ഒരു മനുഷ്യന്റെ ഉയരം എത്രയാണ്...?" ശിഷ്യൻമാരുടെ ഭാഗത്ത്‌ നിന്ന് മറുപടി ഉണ്ടാകാതിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു "ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും അനുസരിച്ചായിരിക്കും. ആഗ്രഹങ്ങളും കുറഞ്ഞാൽ അവന്റെ ഉയരവും കുറയും." നിങ്ങളുടെ പ്രതീക്ഷകൾക്കും ആഗ്രഹങ...

പതിവായി മുഖം ബ്ലീച്ച് ചെയ്‌താൽ എന്താണ് സംഭവിക്കുന്നത്

  പ്രായം വളരെ കുറവുള്ളവർ വരെ ചെയ്യുന്ന കാര്യമാണ് മുഖം ബ്ലീച്ച് ചെയ്യുക എന്നത്. കൂടുതലായും ചെറുപ്പക്കാരായ സ്ത്രീകളാണ് ചർമത്തിന് നിറം ലഭിക്കാൻ മുഖം ബ്ലീച്ച് ചെയ്യുന്നത്. പലരും തങ്ങൾ ഇപ്പോഴുള്ള ചർമ്മത്തിന്റെ നിറത്തിൽ തൃപ്തരല്ല എന്നതു തന്നെ കാരണം. ഭംഗിയുള്ള ചർമ്മമുള്ളവർ ബ്രോൺസ് ടോണിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ, ഇരുണ്ട നിറമുള്ള ചർമ്മമുള്ള മറ്റുചിലർ വെളുത്ത ഇളം ചർമത്തിനായി കൊതിക്കുന്നു. മുഖത്തിന് നല്ല നിറവും തിളക്കവുമൊക്കെ ലഭിക്കണമെന്നുള്ളതാണ് മിക്ക ആളുകളുടെയും ആഗ്രഹം. ചർമ്മത്തിന് നിറം ലഭിക്കാൻ പതിവായി ബ്ലീച്ച് ചെയ്യുന്നവരുണ്ട്. മുഖത്തെ കരുവാളിപ്പ് മാറി തിളക്കത്തിനാണ് പലരും ബ്ലീച്ച് ചെയ്യുന്നത്. വിപണിയിൽ ലഭ്യമായ മിക്ക ബ്ലീച്ചിങ് ഉൽപ്പന്നങ്ങളും ചർമ്മത്തിന് യോജിച്ചതാകണമെന്നില്ല. അവയിൽ പലതിലും ശരീരത്തിന് ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിനാൽ മുഖം ബ്ലീച്ച് ചെയ്യുന്നതിനു മുൻപ് ഒരിക്കൽകൂടി ആലോചിക്കുന്നത് നല്ലതാണ് ​പതിവായി ബ്ലീച്ച് ചെയ്‌താൽ എന്താണ് സംഭവിക്കുന്നത് മുഖം എപ്പോഴും സുന്ദരമായി ഇരിക്കണമെന്ന ആഗ്രഹത്തിൽ അവർ എന്തും പരീക്ഷിച്ചു നോക്കും. ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മത...